കോട്ടയം ∙ ടിബി റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ബിയർ കുപ്പി റോഡിലെറിഞ്ഞു പൊട്ടിച്ച യുവാവിനെക്കൊണ്ട് റോഡ് വൃത്തിയാക്കിച്ച് വെസ്റ്റ് പൊലീസ്. യുവാവിനെതിരെ കേസെടുത്തെന്നും പൊലീസ് അറിയിച്ചു.വെള്ളിയാഴ്ച രാത്രി 11ന് ആയിരുന്നു സംഭവം.
സമീപത്തെ ബാറിലിരുന്ന് മദ്യപിച്ച ശേഷം ബിയർ കുപ്പിയുമായി പുറത്തെത്തിയ യുവാക്കളിലൊരാളാണ് റോഡിലേക്ക് എറിഞ്ഞത്. റോഡിൽ കുപ്പിച്ചില്ല് ചിതറിത്തെറിച്ചതോടെ സമീപത്തുണ്ടായിരുന്നവർ യുവാക്കൾക്കെതിരെ പ്രതിഷേധിച്ചു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമീപമായതിനാൽ യാത്രക്കാരും ഈ ഭാഗത്ത് ഏറെയുണ്ടായിരുന്നു.
സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും സ്ഥലത്തെത്തി.കുപ്പി എറിഞ്ഞുപൊട്ടിച്ച യുവാവിനോട് റോഡ് ശുചീകരിക്കണമെന്നു നിർദേശിച്ചു. ഇതോടെ യുവാവ് ചൂലെടുത്ത് റോഡിലെ കുപ്പിച്ചില്ല് തൂത്തുവാരി.
യുവാവിനൊപ്പം രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു.
ബസ് സ്റ്റാൻഡ് പരിസരം സാമൂഹിക വിരുദ്ധരുടെ താവളം
കെഎസ്ആർടിസി ബസ് സ്റ്റാൻഡും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളം. ഇതരസംസ്ഥാനക്കാർ അടക്കമാണ് ബസ് സ്റ്റാൻഡ് പരിസരം കയ്യടക്കുന്നത്. ഇവർ ലഹരി ഉപയോഗിക്കുന്നതും ബഹളം വയ്ക്കുന്നതും പതിവാണ്. ഉടുതുണി പോലുമില്ലാതെ ബസ് സ്റ്റാൻഡ് കെട്ടിടത്തിനുള്ളിൽ കിടക്കുന്നവരെ പൊലീസെത്തി നീക്കം ചെയ്തിരുന്നു.
അലഞ്ഞു നടക്കുന്നവരെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് ആവശ്യമുയരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]