മങ്കൊമ്പ് ∙ ആശങ്ക ഒഴിയാതെ നെൽക്കർഷകർ രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ മുഞ്ഞയുടെ ആക്രമണം. വെള്ളപ്പൊക്കത്തെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ചു കൃഷി വിജയകരമായി മുന്നോട്ടു പോകുമ്പോഴാണു ബാക്ടീരിയൽ ഇലകരിച്ചിൽ അടക്കമുള്ള രോഗങ്ങളുടെ കടന്നുവരവ്.
ഇപ്പോൾ മുഞ്ഞയുടെ സാന്നിധ്യം കൂടി കണ്ടെത്തിയതോടെ കടുത്ത നിരാശയിലാണു കർഷകർ. മുഞ്ഞ ബാധിച്ച കൃഷിയിടത്തിലെ നെൽച്ചെടികൾ പൂർണമായി കരിഞ്ഞു പോകുന്നതിനാൽ വിളവിൽ ഗണ്യമായ കുറവുണ്ടാകുമെന്നതാണു കർഷകരുടെ ആശങ്ക വർധിപ്പിക്കുന്നത്.
പകൽ സമയത്തെ ചൂടും രാത്രിയിലെ തണുപ്പും നിലനിൽക്കുന്ന കാലാവസ്ഥ മുഞ്ഞയുടെ സാന്നിധ്യത്തിനു സഹായകരമായ സാഹചര്യമാണെന്നു മങ്കൊമ്പ് ഡോ.
എം.എസ്.സ്വാമിനാഥൻ നെല്ലുഗവേഷണ കേന്ദ്രം അധികൃതർ പറഞ്ഞു. നെൽച്ചെടികൾ വകഞ്ഞുമാറ്റി കടഭാഗം നിരീക്ഷിക്കുന്നതു വഴി കീടത്തിന്റെ സാന്നിധ്യം തുടക്കത്തിലേ മനസ്സിലാക്കാൻ സാധിക്കും. ചെറിയ പ്രാണികളും പൂർണ വളർച്ച എത്തിയവയും കടഭാഗത്തെ നീരൂറ്റി കുടിക്കുകയാണു ചെയ്യുന്നത്.
കൃഷിയിടത്തിൽ പല ഭാഗങ്ങളിൽ വട്ടത്തിൽ നെൽച്ചെടികൾ കരിയുന്നതു മുഞ്ഞയുടെ ആക്രമണം മൂലമാണ്. തുടക്കത്തിൽ തന്നെ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാൽ രോഗം വ്യാപിക്കുന്നതു തടയാനാകും.
പ്രതിരോധ മാർഗങ്ങൾ
∙ കൃഷിയിടത്തിൽ അധികമായി വെള്ളം കെട്ടിനിർത്തരുത്.
∙ കൃത്യമായ അളവിൽ മാത്രം അളവിൽ നൈട്രജൻ, പൊട്ടാഷ് വളങ്ങൾ ഉപയോഗിക്കണം.
∙ കീടബാധ കൂടുന്ന
സാഹചര്യത്തിൽ ശുപാർശ ചെയ്തിട്ടുള്ള കീടനാശിനികൾ കൃത്യമായ അളവിൽ ഉപയോഗിക്കാം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

