കുമ്പള ∙ ദേശീയപാത ആരിക്കാടിയിൽ ടോൾ പ്ലാസ നിർമാണത്തിനെതിരെ കോടതിയിൽ നൽകിയ ഹർജിയിൽ വിധി പറയാനിരിക്കെ ടോൾ പ്ലാസയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ആരിക്കാടിയിൽ ടോൾ പ്ലാസയ്ക്കെതിരെ ടോൾ പ്ലാസ വിരുദ്ധ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കോടതിയിൽ നൽകിയ ഹർജിയിൽ കഴിഞ്ഞ 30നു വിധി പറയേണ്ടതായിരുന്നു.
എന്നാൽ അന്നു പൊതു അവധിയായതിനാൽ കേസ് 6നു പരിഗണിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.ഇതിനിടെ ടോൾ പ്ലാസയുടെ നിർമാണപ്രവൃത്തി തടസ്സമില്ലാതെ നടക്കുകയാണ്.
മേൽക്കൂരയുടെ നിർമാണം പൂർത്തിയാകുന്നു. ആരിക്കാടിയിലെ ടോൾ പ്ലാസ താൽക്കാലികമായിട്ടാണ് എന്നാണു ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നത്.
എന്നാൽ ദേശീയപാത രണ്ടാം റീച്ചിലെ നിർമാണ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുണ്ടാകുമെന്നാണു പറയുന്നത്. എന്നാൽ രണ്ടാം റീച്ചിലെ നിർമാണ പ്രവൃത്തി പൂർത്തിയാകാൻ ഇനിയും മാസങ്ങൾ വേണ്ടിവന്നേക്കും. കുമ്പള, മംഗൽപാടി, മഞ്ചേശ്വരം, മൊഗ്രാൽപുത്തൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളുടെ പരിധിയിലെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ദിവസത്തിൽ ഒന്നിലേറെ തവണ ടോൾ പ്ലാസ വഴി കടന്നുപോകുമ്പോൾ വൻ തുകയാണ് നൽകേണ്ടിവരിക.
ദേശീയപാത അതോറിറ്റിയുടെ നിയമപ്രകാരം ഒരു ടോൾ പ്ലാസ കഴിഞ്ഞാൽ മറ്റൊന്ന് 60 കിലോമീറ്റർ കടന്നു വേണം.
എന്നാൽ അതു പാലിക്കാതെയാണ് ആരിക്കാടിയിൽ ടോൾ പ്ലാസ നിർമിക്കുന്നതെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ പരാതി. കോടതിയിൽ വിധി അനുകൂലമാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അല്ലാത്തപക്ഷം ആക്ഷൻ കമ്മിറ്റി യോഗം ചോർന്നു ഭാവി പരിപാടികൾ ആലോചിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]