പുതുക്കാട് ∙ അടിപ്പാത നിർമാണം നടക്കുന്ന ദേശീയപാത ആമ്പല്ലൂരിലെ ഗതാഗതക്കുരുക്ക് ഇന്നലെ വൈകിട്ട് നന്തിക്കര വരെ നീണ്ടു. തൃശൂർ ഭാഗത്തേക്കുള്ള നൂറുക്കണക്കിന് വാഹനങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. പുതുക്കാട് ബസാർ റോഡ് പോലുള്ള സമാന്തര പാതകളിലും വാഹനങ്ങൾ നിറഞ്ഞു.
റെയിൽവേ സ്റ്റേഷൻ റോഡിൽനിന്നു കാഞ്ഞൂപാടം റോഡിലേക്കും തിരിച്ചും വാഹനങ്ങൾക്ക് ദേശീയപാത മുറിച്ചുകടക്കാൻ കഴിയാത്ത സ്ഥിതിയായി. സിഗ്നൽ ജംക്ഷനിലും വാഹനങ്ങൾ ബ്ലോക്കിൽപ്പെട്ടതോടെ ദേശീയപാത ഏറെക്കുറെ നിശ്ചലമായി.
കഴിഞ്ഞദിവസം പുതുക്കാട് സർവീസ് റോഡ് അടച്ചുകെട്ടി ഗതാഗതപരിഷ്കാരത്തിനു മുതിർന്നെങ്കിലും ഫലമുണ്ടായില്ല.
കുരുക്ക് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ്. വാഹനങ്ങളുടെ കടന്നുപോക്കിനെ കാര്യമായി ബാധിക്കാത്ത തരത്തിൽ ശാസ്ത്രീയമായി ഗതാഗത പരിഷ്കാരം നടപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു.
പ്രതിദിനം അരലക്ഷം വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ നിർമാണം നടത്തുമ്പോൾ എൻഎച്ച്എഐ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]