കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
റേഷൻകാർഡ് മുൻഗണന വിഭാഗത്തിലേക്കു മാറ്റാം
ആലപ്പുഴ∙ റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് (പിങ്ക്– പിഎച്ച്എച്ച്) മാറ്റുന്നതിനുള്ള അപേക്ഷകൾ 20 വരെ സ്വീകരിക്കും.
അക്ഷയകേന്ദ്രം, ജനസേവന കേന്ദ്രം എന്നിവ വഴിയോ civilsupplies.kerala.gov.in എന്ന സിറ്റിസൻ ലോഗിൻ വഴിയോ ഓൺലൈനായി ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കണം.താലൂക്ക് സപ്ലൈ ഓഫിസുകളിലെ ഫോൺ: ചേർത്തല: 0478 2823058, 9188527357, അമ്പലപ്പുഴ: 0477 2252547, 9188527356, കുട്ടനാട്: 0477 2702352, 9188527355, കാർത്തികപ്പളളി: 0479 2412751, 9188527352, മാവേലിക്കര: 0479 2303231, 9188527353, ചെങ്ങന്നൂർ: 0479 2452276, 9188527354.
ഗാന്ധിജയന്തി വാരാഘോഷം: ഓൺലൈൻ പ്രസംഗമത്സരം
ആലപ്പുഴ∙ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ നേതൃത്വത്തിൽ ഓൺലൈൻ മലയാള പ്രസംഗ മത്സരം നടത്തുന്നു.
യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി രണ്ടു വിഭാഗങ്ങളിലായാണു മത്സരം. ‘ആധുനിക ഇന്ത്യയിൽ ഗാന്ധിജിയുടെ പ്രസക്തി’ എന്നതാണു വിഷയം.
5 മിനിറ്റിൽ കവിയാത്ത പ്രസംഗത്തിന്റെ വിഡിയോ ഇൻഫർമേഷൻ ഓഫിസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലേക്ക് അയയ്ക്കണം. അവസാന തീയതി:10.
0477 2251349.
പ്രവാസികൾക്കായി സംരംഭക വായ്പ നിർണയ ക്യാംപ്
ആലപ്പുഴ∙ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്സും ഇന്ത്യൻ ബാങ്കും ചേർന്നു നടത്തുന്ന സംരംഭക വായ്പ നിർണയ ക്യാംപ് 16ന് ആലപ്പുഴ മുല്ലയ്ക്കൽ അമ്മൻ കോവിൽ സ്ട്രീറ്റിലെ ഗുരു വിനായക കോവിൽ ഹാളിൽ നടക്കും. താൽപര്യമുള്ളവർ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്നും) ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്യണം.
അസാപ് കോഴ്സ്
ആലപ്പുഴ∙ അസാപ് ചെറിയ കലവൂരിൽ നടത്തുന്ന 3 മാസം മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള ബ്യൂട്ടി തെറപ്പി സർട്ടിഫിക്കറ്റ് ഇൻ ടാലി പ്രൈം, സർട്ടിഫിക്കറ്റ് ഇൻ വെബ് ഡിസൈനിങ് കോഴ്സുകളിലേക്കു ജില്ലയിലെ പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
17–21 വയസ്സ് വരെ പ്രായമുള്ളവർക്കു സൗജന്യമായി പഠിക്കാം. അവസാന തീയതി: 10.
9605153620. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]