തിരുവനന്തപുരം∙ ദേവസ്വം സർപ്ലസ് ഫണ്ടിൽ നിന്ന് ആഗോള അയ്യപ്പ സംഗമത്തിനായി തുക ചെലവഴിച്ചിട്ടില്ലെന്നു
. ബോർഡിന്റെ വാർഷിക ബജറ്റിൽ ശമ്പളം, പെൻഷൻ, മരാമത്ത് നിർമാണ പ്രവൃത്തികൾ തുടങ്ങിയവയ്ക്കൊപ്പം തന്നെ മതസമ്മേളനങ്ങളും പ്രഭാഷണങ്ങളും നടത്തുന്നതിനായി തുക വകയിരുത്താറുണ്ട്.
റിലീജിയസ് കൺവെൻഷൻ ആൻഡ് ഡിസ്കോഴ്സസ് എന്ന ശീർഷകത്തിലാണ് ഇത്തരത്തിൽ തുക വകയിരുത്തുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വം അക്കൗണ്ട്സ് ഓഫീസറുടെ പേരിൽ ഒരു പ്രത്യേക സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരുന്നു.
ഇതിനായുള്ള വരവും ചെലവും ഈ അക്കൗണ്ട് മുഖാന്തിരം ആണ് കൈകാര്യം ചെയ്തു വന്നത്. സർപ്ലസ് ഫണ്ട് ഇനത്തിലുള്ള തുകയിൽനിന്നും ഒരു രൂപ പോലും ആഗോള അയ്യപ്പ സംഗമത്തിന് ഉപയോഗിച്ചിട്ടില്ല –ദേവസ്വം ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
സർപ്ലസ് ഫണ്ടിലെ തുക ചെലവാക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്.
ആഗോള അയ്യപ്പ സംഗമത്തിന് സ്പോൺസർമാരിൽ നിന്നുള്ള തുക ഇതിനായുള്ള ബാങ്ക് അക്കൗണ്ടിൽ സ്വീകരിച്ച് അതിൽനിന്നുമാണ് ചെലവ് ചെയ്യുന്നത്. ബോർഡ് ഫണ്ടിൽ നിന്നും തുക മതപരമായ സമ്മേളനങ്ങൾക്കും പ്രഭാഷണങ്ങൾക്കും ചെലവ് ചെയ്യാൻ വ്യവസ്ഥയുണ്ടെങ്കിലും ഇത്തരത്തിൽ ചെലവ് ചെയ്യപ്പെടുന്ന തുക സ്പോൺസർഷിപ്പിലൂടെ നികത്താനുള്ള നടപടികളാണ് ദേവസ്വം ബോർഡ് സ്വീകരിച്ചിട്ടുള്ളത്.
ചെലവ് കഴിഞ്ഞ് മിച്ചം തുക ലഭിക്കുകയാണെങ്കിൽ അത് ദേവസ്വം ഫണ്ടായി മാറുന്നതാണ്.
സർപ്ലസ് ഫണ്ടിൽ നിന്നും ആഗോള അയ്യപ്പ സംഗമത്തിനായി തുക ചെലവഴിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ബോർഡ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

