ഓച്ചിറ∙ ഗ്രാമപ്പഞ്ചായത്തിൽ വികസനത്തിന്റെ പൂക്കാലം സൃഷ്ടിച്ചതായി ഭരണപക്ഷം അവകാശപ്പെടുമ്പോൾ, സിപിഎം– സിപിഐ ചേരിപ്പോരിനെ തുടർന്ന് പല പദ്ധതികളും നടപ്പിലാക്കാൻ സാധിച്ചില്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. 17 അംഗ ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 8 വീതവും എൻഡിഎയ്ക്ക് ഒരുസീറ്റും ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ എൽഡിഎഫിനു പ്രസിഡന്റും യുഡിഎഫിനു വൈസ് പ്രസിഡന്റും സ്ഥാനം ലഭിച്ചു.
പഞ്ചായത്തിന്റെ ചരിത്രത്തിലെ വലിയ വികസനമാണ് എല്ലാ മേഖലയിലും നടന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി.
ശ്രീദേവി ചൂണ്ടിക്കാട്ടുന്നു. കൊറ്റമ്പള്ളി ഗവ എൽപി സ്കൂളിൽ രാജ്യാന്തര നിലവാരത്തിൽ പ്രീ സ്കൂൾ ക്ലാസ് മുറികൾ 1.25 കോടി രൂപ ചെലവഴിച്ച് നിർമിച്ചു.
4 സ്കൂളുകൾ ഐഎസ്ഒ നിലവാരത്തിലാക്കി. പഞ്ചായത്തിലെ 90% റോഡുകളും സഞ്ചാരയോഗ്യമാക്കി.
ഇതിനായി ഫിഷറീസ് വകുപ്പ്, എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ചു. നീരോഴുക്കിന് ആവശ്യമായ ഓടകളും കലുങ്കുകളും നിർമ്മിച്ചു തഴത്തോട് ശുചികരിച്ചു.
മാലിന്യമുക്ത നവകേരള പദ്ധതിയുടെ ഭാഗമായി ഓച്ചിറ ടൗണിലെ മലിന്യ പ്രശ്നങ്ങൾ പരിഹരിച്ച് ഉദ്യാന നഗരം പദ്ധതി ആരംഭിച്ചു.
ലൈഫ് പദ്ധതിയിൽ 292 വിടുകൾ നൽകി. ദുർബല വിഭാഗങ്ങൾക്ക് വസ്തു വാങ്ങി വിടുവച്ചു നൽകുകയും ഉപജീവന സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തു.
അതിദരിദ്രർക്ക് വസ്തുവും വിടും ഭക്ഷ്യവസ്തുകളും കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനം നൽകി തുടർച്ചയായി മൂന്ന് തവണ മഹാത്മാ പുരസ്കാരം നേടി. അതേസമയം സിപിഎം–സിപിഐ ചേരിപ്പോരിനെ തുടർന്ന് ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് എതിർപക്ഷം പറയുന്നു.
ഇരു വിഭാഗത്തിലെ ചേരിപ്പോരു കാരണം കേരസമൃദ്ധി പദ്ധതി നടപ്പിലാക്കാൻ സാധിക്കാതെ 40 ലക്ഷം രൂപ നഷ്ടപ്പെടുത്തി. ഡയാലിസിസ് പദ്ധതിയും ആരോഗ്യ മേഖലയിലെയും മൃഗസംരക്ഷണ വകുപ്പിലെയും ഒരു പദ്ധതിയും നടപ്പിലാക്കിയില്ല.
“ഓച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അഞ്ച് ഉപകേന്ദ്രങ്ങളിലും പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിച്ചു.
27 അങ്കണവാടികളിൽ സ്വന്തമായി കെട്ടിടമുള്ള എല്ലാ അങ്കണവാടികളും ഹൈടെക് ആക്കി. ഒരെണ്ണം IS0 നിലവാരത്തിലുമാണ്.
പകൽ വീട് പദ്ധതി ആരംഭിച്ചു. ബഡ്സ് സ്കൂളിന്റെ കെട്ടിട
നിർമാണത്തിനു നടപടിയായി. വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കി.”
ബി.
ശ്രീദേവി (പഞ്ചായത്ത് പ്രസിഡന്റ്)
“തെരുവുനായ നിയന്ത്രണത്തിനുള്ള പദ്ധതികൾ നടപ്പിലാക്കിയില്ല. പഞ്ചായത്ത് അംഗങ്ങളെ വരെ തെരുനായ്ക്കൾ ആക്രമിച്ചു.
അനധികൃത നിർമാണങ്ങൾക്കും വയൽ നികത്തലിനും സഹായങ്ങൾ നൽകി കുടുംബശ്രീ പ്രവർത്തനങ്ങൾ തകർത്തതായും ജലജീവൻ പദ്ധതി പൂർത്തികരിക്കാൻ സാധിട്ടില്ല.”
അയ്യാണിക്കൽ മജീദ് (യുഡിഎഫ് മണ്ഡലം ചെയർമാൻ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]