അഭിമുഖം 9ന്
പത്തനാപുരം∙ ഗവ.എൻജിനീയറിങ് കോളജിൽ പ്യൂൺ തസ്തികയിൽ ഒഴിവ്. അഭിമുഖം 9ന് 10.30ന്.
ട്രേഡ് ഇൻസ്ട്രക്ടർ നിയമനം
കൊല്ലം ∙ ചാത്തന്നൂർ ഐടിഐയിൽ ഡ്രസ് മേക്കിങ് ട്രേഡിലെ താൽക്കാലിക ഒഴിവിലേക്ക് ഈഴവ/ബില്ലവ/തീയ വിഭാഗത്തിൽ നിന്നും ഇൻസ്ട്രക്ടറെ നിയമിക്കും. 6ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.
ഡ്രൈവർ നിയമനം
കൊല്ലം ∙ കിഴക്കേ കല്ലട
പഞ്ചായത്ത്- ഈസ്റ്റ് കുടുംബാരോഗ്യകേന്ദ്രത്തിൽ കരാർ വ്യവസ്ഥയിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കും. യോഗ്യത: എസ്എസ്എൽസി, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.
പ്രദേശവാസികൾക്ക് മുൻഗണന. അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10ന് രാവിലെ 11ന് ഹാജരാകണം.
ഫോൺ: 0474 2586688.
തൊഴിൽ മേള ഇന്ന്
ചാത്തന്നൂർ ∙ സംസ്ഥാന സർക്കാരിന്റെ ‘വിജ്ഞാന കേരളം’ ക്യാംപെയ്നിന്റെ ഭാഗമായി ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീയും ചേർന്നു ഇന്ന് 10നു എസ്എംവി യുപി സ്കൂളിൽ തൊഴിൽ മേള നടത്തും. ഫോൺ: 9544611974
ലോഗോ ക്ഷണിച്ചു
കൊല്ലം ∙ കൊല്ലത്തു 14നു നടത്തുന്ന കാഷ്യു കോൺക്ലേവിനു ലോഗോ ക്ഷണിച്ചു.
7നു മുൻപ് ലഭിക്കണം. [email protected]. 0474 2742273.
മെറിറ്റ് ഫെസ്റ്റ്
പത്തനാപുരം∙ കെ.ബി.ഗണേഷ്കുമാർ എംഎൽഎ മെറിറ്റ് ഫെസ്റ്റ് നാളെ നടക്കും.
വൈകിട്ട് 3ന് എൻഎസ്എസ് ഗ്രൗണ്ടിലാണ് പരിപാടി.
ചെസ് മത്സരം
കൊല്ലം ∙ സംസ്ഥാന യുവജന കമ്മിഷൻ സംഘടിപ്പിക്കുന്ന സംസ്ഥാനതല ചെസ് മത്സരത്തിന് പങ്കെടുക്കുന്നതിന് നാളെ വരെ അപേക്ഷിക്കാം. 7ന് കണ്ണൂരിലാണ് മത്സരം. [email protected].
0471-2308630.
നേത്ര പരിശോധന
കടയ്ക്കൽ∙ അമ്മ ചാരിറ്റബിൾ ട്രസ്റ്റ്, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നാളെ രാവിലെ 10 മുതൽ ഒന്ന് വരെ കടയ്ക്കൽ ഗവ.യുപിഎസിൽ സൗജന്യ നേത്ര പരിശോധന അന്ധതാ നിവാരണ ക്യാംപ് നടത്തും. ആർഡിഒ ജി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. രാവിലെ 7.30ന് മുതൽ റജിസ്ട്രേഷൻ തുടങ്ങും.
9447092832, 9495094116, 9447387945
സൗജന്യ നേത്ര പരിശോധന ക്യാംപ്
കൊല്ലം∙ ലോക കാഴ്ച ദിനത്തോട് അനുബന്ധിച്ചു കടപ്പാക്കടയിലും പള്ളിമുക്കിലും പ്രവർത്തിക്കുന്ന ചൈതന്യ കണ്ണാശുപത്രിയിൽ മലയാള മനോരമ വായനക്കാർക്കായി സൗജന്യ നേത്ര പരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. നാളെ (5ന്) രാവിലെ 9 മുതൽ 2 വരെയാണ് ക്യാംപ്.
കാഴ്ച പരിശോധന, തിമിര രോഗനിർണയം, ഗ്ലോക്കോമ രോഗനിർണയം ഡോക്ടർ കൺസൽറ്റേഷൻ എന്നിവ കൂടാതെ കുട്ടികൾക്ക് ഉണ്ടാകുന്ന കാഴ്ച വൈകല്യങ്ങൾ, പ്രമേഹം മൂലം ഉണ്ടാകുന്ന നേത്രരോഗങ്ങൾ തുടങ്ങിയ പരിശോധനകളും സൗജന്യം. തിമിര ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും കണ്ണടയ്ക്കും ഇളവും ലഭിക്കും. മെഡിസെപ്, മറ്റു പ്രധാനപ്പെട്ട
ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ആശുപത്രിയിൽ ലഭ്യമാണ്. റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് ‘മനോരമ ആരോഗ്യം’ മാസിക ഒരു വർഷത്തേക്ക് തപാലിൽ സൗജന്യമായി ലഭിക്കും.
റജിസ്ട്രേഷനു കടപ്പാക്കട: 8921275732, 9633785359, പള്ളിമുക്ക്: 9895556688, 9895499183
എല്ലാ ശനിയാഴ്ചകളിലും പൊലീസിന്റെ ഇ–ചലാൻ പെറ്റി അദാലത്ത്
കൊല്ലം ∙ സിറ്റി പൊലീസ് പരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൺട്രോൾ റൂമിലും ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലും ഇനി മുതൽ എല്ലാ ശനിയാഴ്ചകളിലും ഇ–ചലാൻ പെറ്റി അദാലത്ത് നടക്കും. യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന മാത്രമേ പിഴത്തുുക സ്വീകരിക്കുകയുള്ളൂ. 9497976021.
വായ്പാനിർണയ ക്യാംപ് ഇന്ന്
കരുനാഗപ്പള്ളി ∙ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്സും ഇന്ത്യൻ ബാങ്കും ചേർന്നു സംഘടിപ്പിക്കുന്ന സംരംഭക വായ്പ നിർണയ ക്യാംപ് ഇന്ന് മുനിസിപ്പാലിറ്റി മിനി കോൺഫറൻസ് ഹാളിൽ നടക്കും.
2 വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രൊജക്ട് ഫോർ റിട്ടേൺസ് എമിഗ്രൻസ് പദ്ധതി പ്രകാരമാണ് ക്യാംപ്. പാസ്പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐഡി, റേഷൻകാർഡ് എന്നിവയുടെ ഒറിജിനലും, പകർപ്പുകളും , 2 പാസ്പോർട്ട് സൈസ് ഫോട്ടോ , പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റ് രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്.
പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്നു രൂപീകരിച്ച കമ്പനികൾ, സൊസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പദ്ധതി പ്രയോജനപ്പെടുത്താം.
സംരംഭങ്ങൾക്ക് 30 ലക്ഷം രൂപ വരെയുള്ള വായ്പകൾ പദ്ധതി വഴി ലഭിക്കും. കൃത്യമായ വായ്പ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും 2 ശതമാനം പലിശ സബ്സിഡിയും ലഭിക്കും.
ശിൽപശാല നടത്തും
കൊല്ലം ∙ താലൂക്ക് വ്യവസായ ഓഫിസ് 6ന് രാവിലെ 10 ന് ആശ്രാമം കെഎസ്എസ്ഐഎ ഹാളിൽ എക്സ്പോർട്ട് വർക്ഷോപ് നടത്തും.
കൊല്ലം താലൂക്ക് പരിധിയിലെ സംരംഭകർക്കും സംരംഭകരാകാൻ താൽപര്യമുള്ളവർക്കും പങ്കെടുക്കാം. റജിസ്ട്രേഷന്: 9446701409.
എം ഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് കൊട്ടാരക്കരയിൽ
കൊട്ടാരക്കര ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ ആയ എം ഫോർ മാരി ഡോട്ട് കോമിനെ കുറിച്ച് അറിയാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം.
കൊട്ടാരക്കര നെടുവത്തൂർ ഫാക്ടറി ജംക്ഷനിൽ ഗ്ലോറി ഗാർമെന്റ്സ് ബിൽഡിങ്ങിൽ ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു റജിസ്ട്രേഷൻ ഡ്രൈവ്. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം ആണ് എം ഫോർ മാരി ഡോട്ട് കോമിന് ഉള്ളത്.
ഫോൺ: 9074556548.
ഗതാഗത നിയന്ത്രണം
കൊല്ലം ∙ കൊല്ലം- ആയൂർ റോഡിൽ മലേവയലിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 7 വരെ ഗതാഗതം തിരിച്ചുവിടും. ആയൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങൾ മീയണ്ണൂരിൽ നിന്ന് ഇടത്തേക്ക് പോയി അസീസിയ കോളജ് കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് വെളിച്ചക്കാല ജംക്ഷൻ വഴി പോകണം.
തിരിച്ചും ഇതേ റൂട്ടിൽ പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
അയത്തിൽ ∙ അയത്തിൽ വെസ്റ്റ്, മഹാരാജാ, തങ്ങൾ, അയത്തിൽ ഈസ്റ്റ്, മുംതാസ് ടവർ, മെഡിട്രീന ഹോസ്പിറ്റൽ, ശിൽപ നഗർ, രണ്ടാം നമ്പർ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പള്ളിമുക്ക് ∙ അക്കരവിള, മാടൻനട, എംടിഎം, കേക്ക് വേൾഡ്, ഓർത്തോ കെയർ, പോസ്റ്റ് ഓഫിസ്, സോമിൽ, വേണാട്, പൂജ, ഓക്സിജൻ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]