ഇന്ന്
ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കു സാധ്യത.
മെറിറ്റ് അവാർഡ് വിതരണം ഇന്ന്
വൈക്കം ∙ ആശ്രയ സന്നദ്ധ സേവനസംഘടനയുടെ വാർഷികവും മെറിറ്റ് അവാർഡ് വിതരണവും ചികിത്സാ സഹായനിധി വിതരണവും ഇന്ന് 3ന് വൈക്കം ലയൺസ് ക്ലബ് ഹാളിൽ നടക്കും. കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ആശ്രയ ചെയർമാൻ പി.കെ.മണിലാൽ അധ്യക്ഷത വഹിക്കും. ഗായിക വൈക്കം വിജയലക്ഷ്മി മെറിറ്റ് അവാർഡ് വിതരണം നടത്തും.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതിഭകളെ ആദരിക്കും. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ചികിത്സാ സഹായനിധി വിതരണം നടത്തും.
ലഹരിക്കെതിരെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ വിമുക്തി മിഷന്റെ ഓട്ടൻതുള്ളൽ ഉണ്ടാകും.
റോഡ് നിർമാണത്തിന് നടപടി
വൈക്കം ∙ തലയാഴം പഞ്ചായത്തിൽ പുത്തൻ പാലം – പാലച്ചുവട് റോഡ് പിഎംജിഎസ്വൈ പദ്ധതിയിൽ ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടി പൂർത്തീകരിച്ചെന്നു പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി.ദാസ് അറിയിച്ചു. റോഡിന്റെ വിശദ പദ്ധതിരേഖ തയാറാക്കുന്നതിനുള്ള നടപടി പിഐയു കാര്യാലയത്തിൽ ആരംഭിച്ചു.
തലയാഴം പഞ്ചായത്തിലെ 9, 10 വെച്ചൂർ പഞ്ചായത്തിലെ 3 വാർഡുകളിൽ ഉൾപ്പെട്ടവർക്ക് ഉപകാരപ്പെടും.
തലയാഴത്ത് കേരളോത്സവം
വൈക്കം ∙ തലയാഴം പഞ്ചായത്തിൽ ഇന്നും നാളെയുമായി കേരളോത്സവം നടത്തും. ഇന്നു 10.30ന് പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി.ദാസ് ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് ജൽസി സോണി അധ്യക്ഷത വഹിക്കും. സ്ഥിരസമിതി അധ്യക്ഷൻ ടി.മധു പ്രഭാഷണം നടത്തും. ക്രിക്കറ്റ്, ഫുട്ബോൾ എന്നിവ ഉഴലക്കാവ് ഗ്രൗണ്ടിലും വോളിബോൾ ഗവ.ആശുപത്രി മൈതാനത്തും ഷട്ടിൽ ബാഡ്മിന്റൻ അമ്പാനപ്പള്ളി റസിഡന്റ്സ് അസോസിയേഷൻ ഗ്രൗണ്ടിലും കലാമത്സരങ്ങൾ ശിവരഞ്ജിനി ഓഡിറ്റോറിയത്തിലും നടത്തും.
ഭാരതീയ വിദ്യാഭവനിൽ ജേണലിസം, പിആർ സീറ്റ് ഒഴിവ്
കോട്ടയം∙ ഭാരതീയ വിദ്യാഭവൻ കോട്ടയം കേന്ദ്രം മുംബൈ ഭവൻസ് – രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന പിജി ഡിപ്ലോമ ഇൻ ജേണലിസം, പിജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് (പിആർ) കോഴ്സിന്റെ സായാഹ്ന ബാച്ചിൽ സീറ്റൊഴിവുണ്ട്.
രണ്ടാം ശനിയാഴ്ചകളിൽ മാത്രം നേരിട്ടുള്ള ക്ലാസും മറ്റു ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുമാണ്. ഫോൺ: 94474 14436, 99466 62224.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സർവീസ്
ഈരാറ്റുപേട്ട
∙ ആലപ്പുഴ കൃപാസനം ജപമാല മഹാറാലിയിൽ പങ്കെടുക്കുന്നവർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സർവീസ് നടത്തും. ഫോൺ: 9847786868, 9526726383.
മഹാഗണി മരങ്ങളുടെ ലേലം 7ന്
പൂഞ്ഞാർ ∙ പൂഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫിസ് കോംപൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള മഹാഗണി മരങ്ങളുടെ ലേലം 7ന് 11ന് നടത്തും.
സ്പോട്ട് അഡ്മിഷൻ
പാലാ ∙ സഹകരണ പരിശീലന കോളജിൽ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സിൽ ഒഴിവുള്ള സീറ്റിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായവർ ഒറിജിനൽ എസ്എസ്എൽസി, ഡിഗ്രി സർട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം എത്തണം.
അർഹരായവർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 9447153979, 04822-213107.
റെയിൽവേ ലവൽക്രോസ് അടച്ചു
കോട്ടയം ∙ ചിങ്ങവനം – ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള റെയിൽവേ ലവൽക്രോസിങ് ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി 5 വരെ അടച്ചതായി അഡിഷനൽ ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു.
ഇസിജി ടെക്നിഷ്യൻ
സചിവോത്തമപുരം ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇസിജി ടെക്നിഷ്യൻ വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്.
ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ 15നു വൈകിട്ട് 3നു മുൻപായി ആരോഗ്യകേന്ദ്രത്തിൽ അപേക്ഷ നൽകണം.
0481 2431700. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]