ചേര്‍ത്തല: ചേർത്തലയിൽ ഗൃഹനാഥന് പാമ്പുകടിയേറ്റ് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇത്തികൊമ്പില്‍ പൂച്ചാക്കല്‍നഗരി അഞ്ചക്കുളം കോളനി വീട്ടില്‍ സുരേഷ് ബാബു (70) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വീടിനുള്ളിലായിരുന്നു നടുക്കുന്ന സംഭവം. ഉച്ചക്ക് കിടക്കാനായി കട്ടിലില്‍ ഉണ്ടായിരുന്ന ബെഡ് വൃത്തിയാക്കുമ്പോള്‍ കാലില്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം കഴിഞ്ഞു.
ഭാര്യ: രേണുക. മക്കള്‍: സ്മേര, സ്മിത, കണ്ണന്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]