ഇലവുംതിട്ട ∙ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ ഭൂമിയുടെ ന്യായവിലയിലെ അപാകത പരിഹരിക്കാൻ അദാലത്തിന് റവന്യു വകുപ്പ്.മെഴുവേലി, കുളനട
പഞ്ചായത്തുകളിൽ ഉൾപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇത് ആശ്വാസമാകും.മെഴുവേലി–കുളനട
വില്ലേജിൽ ഉൾപ്പെട്ട ഭൂമിയുടെ ന്യായവിലയിലെ അപാകം മൂലം ഭൂമിവിൽപ്പന ഉൾപ്പെടെ ക്രയവിക്രയങ്ങൾക്കു പ്രതിസന്ധി നേരിട്ടിരുന്നു.
ഇത് സംബന്ധിച്ചുള്ള പരാതികൾ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി നൽകിയിരുന്നു.
വില്ലേജ് തലത്തിൽ അദാലത്തുകൾ വിളിച്ച് ചേർക്കാനായിരുന്നു അന്നത്തെ നിർദേശം. സാധാരണ ജനങ്ങൾക്ക് ഭൂമി വിൽക്കാൻ കഴിയാത്ത സ്ഥിതിക്കു മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മെഴുവേലി പഞ്ചായത്തിലെ ബ്ലോക്ക് നമ്പർ 4,5, കുളനട പഞ്ചായത്തിലെ ബ്ലോക്ക് നമ്പർ 7 എന്നിവയിൽപ്പെട്ട
80 ശതമാനം സ്ഥലങ്ങൾക്കും കൂടിയ വിലയാണ് ന്യായവില റജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്. 2010–ൽ വസ്തുക്കളുടെ ന്യായവില നിശ്ചയിച്ചപ്പോൾ അന്ന് തുകയിൽ ഒരക്കം കൂടിപോയത് ഇത്രയും നാളെത്തെ പ്രതിസന്ധിക്ക് കാരണം.
നവകേരള സദസ്സിൽ അദാലത്ത് നടത്താൻ നിർദേശം നൽകിയെങ്കിലും ജനങ്ങൾ പ്രശ്ന പരിഹാരത്തിനായി ഓഫിസുകൾ കയറി ഇറങ്ങേണ്ട
സ്ഥിതിയാണ്. നടപടി വൈകിയതോടെ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി സർക്കാരിനു നൽകിയിരുന്നു.
ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. ഇതിന്റെ ബുദ്ധിമുട്ട് 15 വർഷത്തോളമാണു ജനങ്ങൾ നേരിട്ടത്.
അടിയന്തര ഘട്ടത്തിൽ പോലും ഭൂമി വിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.
അദാലത്ത് 6 മുതൽ 9 വരെ
മെഴുവേലി ∙ വില്ലേജിൽ ഒക്ടോബർ 6ന് ബ്ലോക്ക് നമ്പർ– 4,5.7ാം തീയതി ബ്ലോക്ക് നമ്പർ– 7 എന്നീ ക്രമത്തിൽ മെഴുവേലി മേനോൻ സ്മാരക ഗ്രന്ഥശാലയിൽ ഭൂമി ന്യായവില അദാലത്ത് നടക്കും. കുളനട വില്ലേജിൽ 8ന് ബ്ലോക്ക് നമ്പർ– 4,6.
9ന് ബ്ലോക്ക് നമ്പർ– 5,7 എന്നീ ക്രമത്തിൽ കുളനട വില്ലേജ് ഓഫിസിലാണ് അദാലത്ത്.
സമയം രാവിലെ 10.30ന്. കരുതേണ്ട
രേഖകൾ: അപേക്ഷ, ആധാരത്തിന്റെ കോപ്പി, കരം അടച്ച രസീത്, ഫെയർ വാല്യു കോപ്പി, മുൻ പരാതികൾ, അപേക്ഷകൾ നൽകിയതിന്റെ കോപ്പി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]