എളവള്ളി ∙ പഞ്ചായത്തിന്റെ കാക്കശേരി ഇന്ദ്രാംചിറ ടൂറിസം വികസന പദ്ധതിക്ക് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതി. ഒന്നര ഏക്കർ വരുന്ന ഇന്ദ്രാംചിറ ജലസ്രോതസ്സ് 1.53 കോടി രൂപ ചെലവിട്ട് നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി ചുറ്റും സംരക്ഷണഭിത്തി കെട്ടി സംരക്ഷിച്ചിരുന്നു.
അടിഭാഗത്തെ ചെളിയും മണ്ണും നീക്കിയ ശേഷം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കയർ ഭൂവസ്ത്രം ധരിപ്പിച്ചു. ഇന്ദ്രാംചിറ, ജില്ലയിലെ ഏറ്റവും മികച്ച ജലസ്രോതസ്സിനുള്ള കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ അംഗീകാരവും നേടി.
ഇവിടെയാണ് വിനോദ സഞ്ചാര വകുപ്പിന്റെ ടൂറിസം ഡെസ്റ്റിനേഷൻ ചാലഞ്ചിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചത്.
85 ലക്ഷം രൂപയുടെ പദ്ധതിയിൽ 50 ലക്ഷം രൂപ വിനോദസഞ്ചാര വകുപ്പും 35 ലക്ഷം രൂപ പഞ്ചായത്തും വഹിക്കും. മൈസൂരു വൃന്ദാവൻ മാതൃകയിൽ മ്യൂസിക് ഫൗണ്ടൻ, കുളത്തിന് ചുറ്റും കൈവരി, ശുചിമുറി സമുച്ചയം, അതിർത്തി സുരക്ഷ വലയം, കുളക്കടവ് കവാടങ്ങൾ, അലങ്കാര വൈദ്യുതീകരണം, ചാരുബെഞ്ചുകൾ, ഓപ്പൺ ജിം എന്നിവയാണ് വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

