എടത്വ ∙ ഒരു കുടുംബത്തിലെ 6 പേർ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞു. ഒഴുക്കിൽപെട്ട
ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെറുതന പഞ്ചായത്തും എടത്വ പഞ്ചായത്തും വേർതിരിക്കുന്ന പാണ്ടി പമ്പാ നദിയിൽ പാണ്ടി കടത്തു കടവിനു സമീപം ഇന്നലെ രാവിലെ 8.30ന് ആയിരുന്നു സംഭവം. ആഴവും ഒഴുക്കുമുള്ള സ്ഥലമാണിത്.
പാണ്ടി പഴയമഠത്തില ബിനു, ഭാര്യ എടത്വ ജോർജിയൻ പബ്ലിക് സ്കൂൾ അധ്യാപിക ജാൻസി ജോർജ്, മക്കളായ ബെൻ (13), ബിയ (7), യുകെജി വിദ്യാർഥിയായ ബിയാൻ, കിൻഡർ ക്ലാസിൽ പഠിക്കുന്ന 3 വയസ്സുള്ള ബിനിൻ എന്നിവരാണ് അപകടത്തിൽപെട്ടത്.
ദിവസവും ജാൻസിയെയും, മക്കളെയും, ബിനു സ്വന്തം വള്ളത്തിലാണ് മറുകര എത്തിക്കുന്നത്. ഇന്നലെവള്ളം നദിയുടെ മധ്യഭാഗത്ത് എത്തിയപ്പോൾ വലിയ മഴയും കാറ്റും ഉണ്ടായി.
നനയാതിരിക്കാൻ കുട നിവർത്തിയാണു യാത്ര തുടർന്നത്.
എന്നാൽ കാറ്റ് ശക്തി പ്രാപിക്കുകയും വള്ളം വശത്തേക്ക് മറിയുകയുമായിരുന്നു. ജാൻസിയുടെ കാലിൽ സാരി ചുറ്റി നീന്താൻ കഴിയാത്ത അവസ്ഥയിലായി.
ബിനു ഒരു കയ്യിൽ ജാൻസിയെയും, 3 വയസ്സുള്ള ബിനിനെയും പിടിച്ച് വള്ളത്തിൽ പിടിച്ചു കിടന്നു.
ഈ സമയം മൂത്തമകൻ ബെൻ ബിയാനെ രക്ഷിച്ച് നദിയുടെ നടുവിലെ മുളംകുറ്റിയിൽ പിടിപ്പിച്ചു നിർത്തി. പിന്നീട് 50 മീറ്ററിലേറെ ഒഴുകിപ്പോയ ബിയയെ രക്ഷിച്ച് കരയ്ക്കെത്തിച്ചു.
അപ്പോഴേക്ക് മത്സ്യബന്ധനക്കാരും, വള്ളക്കാരുമെത്തി എല്ലാവരെയും കരയിൽ എത്തിച്ചു. അവശ നിലയിലായ എല്ലാവരെയും പച്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]