മൂവാറ്റുപുഴ∙ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരി തകർത്ത് 50 അടി താഴ്ചയിലേക്ക് പതിച്ചു.
കാർ ഓടിച്ചിരുന്ന യുവാവ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 12ന് ചാലിക്കടവ് പാലത്തിൽ നിന്നാണ് കാർ താഴേക്കു പതിച്ചത്. കോതമംഗലത്തു നിന്നു കിഴക്കേക്കര ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പാലത്തിന് സമീപത്തെ ആശുപത്രിയുടെ പൈപ്പിൽ തീർത്ത മതിൽ തകർത്ത കാർ പാലത്തിന് താഴെയുള്ള റോട്ടറി റോഡ് – ചാലിക്കടവ് ലിങ്ക് റോഡിലേക്ക് പതിക്കുകയായിരുന്നു.
വൻശബ്ദത്തോടെ പാലത്തിൽ നിന്ന് ലിങ്ക് റോഡിലേക്ക് പതിച്ച കാറിൽ നിന്നു നിലവിളി ഉയർന്നതോടെ സമീപത്തു താമസിക്കുന്ന അതിഥിത്തൊഴിലാളികൾ ഓടി എത്തി കാറിൽ നിന്നു വാഹനമോടിച്ചിരുന്ന ആളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പുതുപ്പാടി സ്വദേശിയാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ തലകീഴായി മറിഞ്ഞ കാർ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണു പൊലീസ് പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]