പയ്യന്നൂർ ∙ സമാധാന സന്ദേശമുയർത്തി ടൗൺ സ്ക്വയറിൽ നഗരസഭ നിർമിച്ച വെള്ളരിപ്രാവിന്റെ ശിൽപം നഗരസഭ പൊളിച്ച് നീക്കിത്തുടങ്ങി. ടൗൺ സ്ക്വയർ നവീകരണത്തിനായി സ്റ്റേജ് പൊളിക്കുന്നതിനൊപ്പമാണ് വെള്ളരിപ്രാവിന്റെ ശിൽപവും പൊളിക്കുന്നത്.
ശിൽപത്തിന്റെ ഒരു ചിറക് ശനിയാഴ്ച പൊളിച്ചുനീക്കി. ബാക്കി ഭാഗം ഇന്ന് പൊളിക്കും.
ശിൽപി കൂക്കാനം സുരേന്ദ്രനാണ് കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് ശിൽപം സ്റ്റേജിന്റെ ചുമരിൽ നിർമിച്ചത്.
പയ്യന്നൂരിലെത്തുന്ന ജനങ്ങളുടെ മനസ്സിൽ പതിഞ്ഞതാണു ശിൽപം. പൊളിച്ചുനീക്കുന്നതിലെ വേഗം പുനർ നിർമിക്കുന്നതിലും കാണിക്കണമെന്ന അഭിപ്രായവും ജനങ്ങൾക്കുണ്ട്.
ഗാന്ധി പാർക്കും കുട്ടികളുടെ പാർക്കും പോലെ ഇതും പുനർനിർമിക്കാൻ വർഷങ്ങളെടുക്കരുതെന്നാണ് ജനങ്ങളുടെ അഭിപ്രായം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]