വടകര∙ ഏറെ പ്രതിഷേധത്തിനു ശേഷം ജനപ്രതിനിധികളുടെയും കലക്ടറുടെയും ഇടപെടലിനെ തുടർന്ന് നന്നാക്കിയ ദേശീയപാത വീണ്ടും തകർന്നു തുടങ്ങി. ഒരാഴ്ച മുൻപാണ് വടകരയിലും പരിസരത്തും തകർന്ന ഭാഗം അറ്റകുറ്റപ്പണി നടത്തിയത്. ഇതിനു ശേഷം മഴ കുറവായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ റോഡിന്റെ പല ഭാഗവും കുഴിയായി. കുഴികളിൽ മെറ്റലും ടാറും സിമന്റും ഇടുന്ന രീതി മാറ്റി ടാറിങ് നടത്തിയ ഭാഗമാണ് ഇപ്പോൾ കുഴിയായത്.
ചില സ്ഥലങ്ങളിൽ അടുത്തടുത്തായി കുഴികളാണ്.
ഒറ്റപ്പെട്ട കുഴികൾ ഡ്രൈവർമാർ പെട്ടെന്ന് കാണാത്തത് കൊണ്ട് അപകടവും പതിവായി.
ദേശീയപാതയോട് അനുബന്ധമായുള്ള റോഡുകളിലേക്ക് കടക്കുന്ന ഭാഗം ചിലയിടത്ത് റിപ്പയർ ചെയ്തിരുന്നു. എന്നാൽ ഭൂരിഭാഗം സ്ഥലത്തും റിപ്പയർ നടത്താത് കൊണ്ട് വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

