തൃപ്പൂണിത്തുറ ∙ അടച്ച കുഴികൾ പൂർവ സ്ഥിതിയിലായതോടെ അപകടഭീഷണി ഉയർത്തി ചാത്താരി – കരിങ്ങാച്ചിറ റോഡ്. ചാത്താരി മുതൽ കരിങ്ങാച്ചിറ ജംക്ഷൻ വരെ ഒട്ടേറെ കുഴികളാണുള്ളത്. അധികൃതർ കുഴിയടച്ചു പോയി ആഴ്ചകൾക്ക് ശേഷം തന്നെ അവ ഇളകി കുഴികൾ രൂപപ്പെടുകയായിരുന്നു.
റോഡിന്റെ ഒത്തനടുവിൽ വാഹന യാത്രികരുടെ നിയന്ത്രണം തെറ്റിക്കുന്ന വിധത്തിൽ കുഴികൾ രൂപപ്പെട്ടിട്ടും അധികൃതർ കൃത്യമായി നടപടി എടുക്കാത്തത് വലിയ ആക്ഷേപത്തിനു കാരണമാകുന്നുണ്ട്. റോഡ് നന്നായി ടാർ ചെയ്യണമെന്ന ആവശ്യം നാളുകളായി ഉയരുന്നുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ലെന്നാണ് പരാതി.
കുഴികളിൽ ബൈക്കുകൾ വീണ് അപകടത്തിൽ പെടാനുള്ള സാധ്യതകളേറെയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇവിടെയുള്ള കുഴികളിൽ ഇരുചക്ര വാഹനങ്ങൾ റോഡിൽ വീണാൽ തൊട്ടു പിറകെ വരുന്ന വാഹനം ഇടിച്ച് അപകടം സംഭവിക്കും.
നഗരത്തിൽ നിന്നു ഹിൽപാലസ്, കോലഞ്ചേരി, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കും കാക്കനാട്, വ്യവസായ മേഖലകളിലേക്കു സ്ഥിരമായി ബസുകൾ അടക്കം പോകുന്ന റോഡിലാണ് ഇത്തരത്തിൽ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.
മഴ പെയ്തു കഴിഞ്ഞാൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കും. വാഹനങ്ങൾ പോകുമ്പോൾ കാൽനട
യാത്രികരുടെ മേലും കടകളുടെ ഭിത്തിയിലും ചെളി തെറിക്കുന്നതും പതിവു കാഴ്ചയാണ്. പരാതി പറയുമ്പോൾ ടാർ മിക്സ് കൊണ്ടുവന്നു അടയ്ക്കുന്നതല്ലാതെ മറ്റൊരു നടപടിയുമില്ലെന്ന് കൗൺസിലർ രാജി അനിൽ പറയുന്നു.
ഇത് ഒരു മഴ പെയ്യുമ്പോൾ തന്നെ പൊളിഞ്ഞു പോകുമെന്നും അവർ പറഞ്ഞു.
ഒരു വശത്ത് മാത്രം ടാറിങ്
വിചിത്രമായ ടാറിങ്ങാണ് ചാത്താരി ജംക്ഷനു സമീപമുള്ള റോഡിനുള്ളത്. വർഷങ്ങൾക്കു മുൻപ് റോഡിന്റെ ഒരു വശം മാത്രം ടാർ ചെയ്ത ശേഷം പോയ അധികൃതർ ഇതുവരെ മറ്റേ ഭാഗം ടാർ ചെയ്യാൻ എത്തിയിട്ടില്ല. ഇതുമൂലം റോഡിനു ഉയരവ്യത്യാസവുമുണ്ട്. സമീപവാസികൾ അടക്കം പരാതി പറഞ്ഞെങ്കിലും തിരിഞ്ഞു നോക്കാൻ പോലും ഉദ്യോഗസ്ഥർ തയാറായിട്ടില്ലെന്നാണ് ആക്ഷേപം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]