കൊച്ചി∙ എൽസ–3 കപ്പൽ അപകടത്തിന്റെ മലിനീകരണ പ്രശ്നങ്ങളും ഭീഷണിയും നേരിടുമ്പോൾ അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നു ഹൈക്കോടതി. കേരളത്തിന്റെ തീരത്തു നിന്ന് 14.5 നോട്ടിക്കൽ മൈൽ ദൂരപരിധിക്കു പുറത്തു നടന്ന അപകടത്തിൽ ഹർജി നൽകാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്ന് എംഎസ്സി കമ്പനി വാദം ഉന്നയിച്ചിരുന്നു.
എന്നാൽ സമുദ്രാതിർത്തിക്കു പുറത്തു നടന്നാലും അതിന്റെ പ്രത്യാഘാതങ്ങൾ സംസ്ഥാന സർക്കാർ നേരിടുന്ന സാഹചര്യത്തിൽ സർക്കാരിനു ഹർജി നൽകാൻ കഴിയുമെന്ന് അഡ്വക്കറ്റ് ജനറൽ വാദിച്ചത് അംഗീകരിച്ചാണു കോടതി നടപടി.എണ്ണച്ചോർച്ച മലിനീകരണത്തിന്റെ പേരിൽ 8,554.39 കോടി ക്ലെയിം ചെയ്തതിനു പ്രഥമദൃഷ്ട്യാ അടിസ്ഥാന വസ്തുതകൾ ലഭ്യമല്ലാത്തതിനാൽ തൽക്കാലം 500 കോടി സെക്യൂരിറ്റി മതിയാകുമെന്നു കോടതി പറഞ്ഞു.
ഹാനികരമായ രാസ മലിനീകരണത്തിനു 152.1 കോടി സർക്കാർ ക്ലെയിം ചെയ്തെങ്കിലും ഒറ്റപ്പൈസ പോലും സെക്യൂരിറ്റി അനുവദിച്ചില്ല.
ക്ലെയിം തുക കുറച്ചു സെക്യൂരിറ്റി നിർണയിച്ച ഇനങ്ങൾ:
എണ്ണച്ചോർച്ച മലിനീകരണം– ക്ലെയിം 8,554.39 കോടി രൂപ (സെക്യൂരിറ്റി 500 കോടി)
കാർഗോ മലിനീകരണം– ക്ലെയിം 71.73 കോടി (സെക്യൂരിറ്റി 41.31 കോടി)
പിസിബിയുടെ ഭാവി പ്രതിരോധ നടപടികൾ– ക്ലെയിം 18 കോടി (സെക്യൂരിറ്റി 3 കോടി)
മത്സ്യബന്ധന നിരോധനത്തിൽ മത്സ്യത്തൊഴിലാളികളുടെ നഷ്ടം – ക്ലെയിം 106.51 കോടി (സെക്യൂരിറ്റി 54.93 കോടി)
ക്ലെയിം തുക അതേപടി സെക്യൂരിറ്റി അനുവദിച്ച ഇനങ്ങൾ:
മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെലവ് – 1.38 കോടി രൂപ
ഫിഷറീസ് വകുപ്പിന്റെ പഠനങ്ങൾ– 0.45 കോടി
പ്ലാസ്റ്റിക് മലിനീകരണ പരിഹാര നടപടി– 150.45 കോടി
ഇതര മലിനീകരണ പരിഹാരങ്ങൾ– 56.10 കോടി
വിപണി ഭീതിയിൽ മത്സ്യത്തൊഴിലാളികളുടെ നഷ്ടം– 349 കോടി
മത്സ്യബന്ധന നിരോധനം മൂലം മത്സ്യലഭ്യതയിലെ നഷ്ടം– 71 കോടി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]