വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 5 വരെ കോടഞ്ചേരി വേളങ്കോട് ചർച്ച്, മൈക്കാവ് നമ്പർ 2, വിജിൽ, മുല്ല ട്രാൻസ്ഫോമർ പരിധിയിൽ.
ഐടിഐയിൽ സീറ്റ് ഒഴിവ്
വടകര∙ മണിയൂർ ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് ഇന്നു 11ന് ഹാജരാകണം. 7012948198.
അധ്യാപക ഒഴിവ്
കൈവേലി∙ കുമ്പളച്ചോല ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക അഭിമുഖം നാളെ 10ന്.
ഗതാഗതം തടസ്സപ്പെടും
കോടഞ്ചേരി∙ തലയാട്–മലപുറം കോടഞ്ചേരി മലയോര ഹൈവേയുടെ നിർമാണം നടക്കുന്നതിനാൽ കോടഞ്ചേരി പൊലീസ് സ്റ്റേഷൻ മുതൽ തെയ്യപ്പാറ വരെ ഇന്നു മുതൽ ഒക്ടോബർ 6 വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും.
കോടഞ്ചേരി ഭാഗത്ത് നിന്നു തെയ്യപ്പാറയ്ക്ക് പോകുന്ന വാഹനങ്ങൾ കൈതപ്പൊയിൽ– മലപുറം വഴി പോകണം. മലപുറത്ത് നിന്നു കോടഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങൾ എൻഎച്ച് വഴി കൈതപ്പൊയിൽ–കോടഞ്ചേരി റൂട്ട് തിരഞ്ഞെടുക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]