ചെത്തോങ്കര ∙ ശബരിമല പാത വീതികൂട്ടി പൂട്ടുകട്ടകൾ പാകിയെങ്കിലും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തത് വിദ്യാർഥികൾക്കും മറ്റു യാത്രക്കാർക്കും കെണിയായി. കൊടുംവളവ് കടന്നെത്തുന്ന വാഹനങ്ങൾക്കു മുന്നൽപെടാതെ ഓടി മാറുകയാണവർ.
ചെത്തോങ്കര–അത്തിക്കയം പാതയിൽ എസ്സിപടി സ്കൂൾ ജംക്ഷനിലെ സ്ഥിതിയാണിത്. ചെത്തോങ്കര–അത്തിക്കയം പാത അടുത്തയിടെ വീതികൂട്ടി കോൺക്രീറ്റ് ചെയ്തിരുന്നു.
കൂടാതെ പലയിടങ്ങളിലും വീതിയിൽ പൂട്ടുകട്ടകളും പാകിയിട്ടുണ്ട്. എസ്സിപടിലും കയ്യാല പൊളിച്ചുനീക്കിയ ശേഷം വീതി കൂട്ടിയിരുന്നു.
ചെത്തോങ്കര, ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ വലിയ വളവ് പിന്നിട്ടാണ് എസ്സിപടിയിലെത്തുന്നത്. അഞ്ചുകുഴി, കരികുളം, കക്കുടുമൺ, കണ്ണമ്പള്ളി, പൊന്നമ്പാറ, അത്തിക്കയം തുടങ്ങിയ ഭാഗങ്ങളിൽ നിന്നെത്തുന്ന സ്കൂൾ വിദ്യാർഥികൾ പാതയുടെ ഇടതുവശത്താണ് ബസുകളിൽ നിന്നിറങ്ങുന്നത്.
പിന്നീട് പാത മുറിച്ചു കടന്നാണ് സ്കൂളിലേക്കു പോകുന്നത്.
റോഡ് മുറിച്ചു കടക്കുന്നതിന് സീബ്രാ ലൈൻ വരച്ചിട്ടുണ്ട്. ഇതിലൂടെ മധ്യ ഭാഗത്തെത്തുമ്പോഴാകും ചെത്തോങ്കര ഭാഗത്തുനിന്ന് അമിത വേഗത്തിൽ വാഹനമെത്തുന്നത്.
പിന്നീട് ഓടി മാറിയാണു രക്ഷപ്പെടുന്നത്. അപകട മുന്നറിയിപ്പു നൽകുന്ന ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടില്ല.
വേഗം നിയന്ത്രണത്തിനും സംവിധാനങ്ങളില്ല. വളവിന്റെ ഇരുഭാഗത്തും മഞ്ഞവരകളോടു കൂടിയ സ്ട്രിപ്സുകൾ സ്ഥാപിച്ചാൽ വേഗം നിയന്ത്രിക്കാം.
കൂടാതെ വേഗ നിയന്ത്രണ ബോർഡും സ്ഥാപിക്കണം. വെയിലും മഴയേൽക്കാതെ വിദ്യാർഥികൾക്കു കയറിനിൽക്കാൻ കാത്തിരിപ്പു കേന്ദ്രവും ഇവിടില്ല.
അവർ റോഡിന്റെ വശത്താണു നിൽക്കുന്നത്. വളവിൽ ഇതും സുരക്ഷിതമല്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]