അരൂർ∙ പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നം ഡിസംബറിൽ സഫലമാകുമെന്നു ദലീമ ജോജോ എംഎൽഎ . പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ദലീമ ജോജോ എംഎൽഎയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.ഡിസംബറിൽ തന്നെ പാലം ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് എംഎൽഎ അറിയിച്ചു. പെരുമ്പളം ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
5000ലേറെ തെങ്ങുകൾ ഭൂമിയിൽ താഴ്ത്തിയാണ് ജിയോ പൈലിങ് എന്ന സംവിധാനത്തിലൂടെ അപ്രോച്ച് റോഡ് ഉറപ്പിക്കുന്നത്. വടുതല ഭാഗത്തെ അപ്രോച്ച് നിർമാണം 70 ശതമാനം പൂർത്തിയായി. പാലത്തിൽ പെയ്ന്റിങ് ജോലികൾ മാത്രമാണ് ഇനി ചെയ്യാനുള്ളത്.
1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിൽ 2 വരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റർ വീതിയുമുള്ള പാതയിൽ ഇരുവശവും നടപ്പാതയുമുണ്ട്.
കരയിലെ 2 തൂണുകളടക്കം 34 തൂണുകളിലാണ് പാലം നിലകൊള്ളുന്നത്.ദേശീയജലപാത കടന്നുപോകുന്നതിനാൽ ബാർജ് വലിയ യാനങ്ങൾ എന്നിവ തടസ്സമില്ലാതെ പോകുന്നതിന് പാലത്തിന്റെ മധ്യത്തിൽ ബോസ്ട്രിങ് രീതിയിലാണ് നിർമാണം. എംഎൽഎയോടൊപ്പം തൈക്കാട്ടുശേരി ബ്ലോക്ക് പ്രസിഡന്റ് വി.ആർ.രജിത, പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് വി.വി.ആശ, സിപിഎം നേതാക്കളായ ബി.വിനോദ്, വിനു ബാബു, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധികൾ എന്നിവരും ഉണ്ടായിരുന്നു.’
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]