കോട്ടയം ∙ മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്നവരുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള ക്ലോക്ക് റൂമിന്റെ പ്രവർത്തനം ആരംഭിച്ചു. അത്യാഹിത വിഭാഗത്തിനുള്ളിൽ രോഗികളുടെ കൂട്ടിരിപ്പുകാർ കൊണ്ടുവരുന്ന സാധനങ്ങൾ പ്രവേശിപ്പിക്കാൻ അനുവദിക്കാറില്ല.
അത്യാഹിത വിഭാഗത്തിനു മുൻപിലുള്ള ലാബ് കൗണ്ടറിന്റെ വശത്ത് സാധനങ്ങൾ വച്ചതിനു ശേഷമായിരുന്നു പലരും ചികിത്സ തേടിയിരുന്നത്. തിരിച്ചു വരുമ്പോൾ സാധനങ്ങൾ നഷ്ടപ്പെടുന്നത് പതിവായിരുന്നു.
ക്ലോക്ക് റൂം വേണമെന്നത് വളരെക്കാലമായിട്ടുള്ള ആവശ്യമായിരുന്നു.
24 മണിക്കൂർ സൂക്ഷിക്കുന്നതിന് 20 രൂപയാണ് നിരക്ക്. അത്യാഹിത വിഭാഗത്തിനു മുൻപിലെ 101 കൗണ്ടറിൽ തുക അടച്ച് ബിൽ ക്ലോക്ക് റൂമിൽ കൊടുക്കണം. രോഗിയുടെ പേര്, കൂട്ടിരിപ്പിനുള്ള ആളുടെ പേര്, മൊബൈൽ നമ്പർ എന്നീ വിവരങ്ങളും ക്ലോക്ക് റൂമിൽ നൽകണം.
ക്ലോക്ക് റൂമിൽ നിന്ന് ലഭിക്കുന്ന ടോക്കൺ, സാധനങ്ങൾ തിരിച്ചെടുക്കുന്ന സമയത്ത് തിരിച്ച് നൽകണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

