കോട്ടയം ∙ മലയാള മനോരമ സമ്പാദ്യം മാസികയും ധനകാര്യ സേവനദാതാവായ ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന 45–ാമത് സൗജന്യ ഓഹരി-മ്യൂച്ചൽ ഫണ്ട് നിക്ഷേപക ബോധവൽക്കരണ സെമിനാർ ഒക്ടോബർ 4ന് വൈകിട്ട് 6:30ന് കോട്ടയം ഐഡ ഹോട്ടലിൽ നടക്കും. ട്രാവൻകൂർ മാനേജ്മെൻറ് അസോസിയേഷൻറെ (ട്രാമ) ആഭിമുഖ്യത്തിലാണ് സെമിനാർ നടത്തുന്നത്.
ട്രാമയുടെ മുൻ പ്രസിഡന്റ് ചാർട്ടേഡ് അക്കൗണ്ടൻറ് മാത്യു ജേക്കബ് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും.
ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ.
വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ട്രാമ പ്രസിഡൻറ് ഡോ.
ബാബു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡ് സൗത്ത് കേരള ഹെഡ് മനോജ് എൻ.ജി., ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡ് റീജനൽ മാനേജർ മനേഷ് മാത്യു എന്നിവർ നിക്ഷേപകരുടെ സംശയങ്ങൾക്ക് മറുപടി നൽകും.
നിക്ഷേപക തട്ടിപ്പുകളിൽനിന്നും മലയാളികളെ മാറി ചിന്തിപ്പിക്കാൻ ഈ സെമിനാർ മുഖ്യ പ്രാധാന്യം നൽകും.
ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം നേടാം, ലാഭവിഹിതം നൽകുന്ന മികച്ച ഓഹരികൾ, നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, നഷ്ടപ്പെട്ട
ഓഹരി വീണ്ടെടുക്കൽ, നോമിനി അപ്ഡേഷൻ, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം, ഓഹരികളുടെ സ്ഥിതിഗതികൾ തീർപ്പാക്കൽ തുടങ്ങി നിക്ഷേപകരുടെ സംശയങ്ങൾക്ക് സെമിനാറിൽ മറുപടി ലഭിക്കുന്നതാണ്.
സെമിനാറിൽ പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ലഭിക്കും. സെമിനാറിന്റെ ഭാഗമായി നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട
ക്വിസ് മത്സരമുണ്ടാകും. വിജയികൾക്ക് ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡ്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും.
സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്.
ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡ്, മലയാള മനോരമ എന്നിവയുടെ സ്റ്റാളുകളുമുണ്ടാകും. ഓഹരി വിപണിയെകുറിച്ച് ഡോ.
വി.കെ. വിജയകുമാർ എഴുതിയ പുസ്തകങ്ങളുടെ വിൽപനയുമുണ്ടാകും.
വിവരങ്ങൾക്ക് ബന്ധപ്പെടുക, അനീഷ് ബേബി, ബ്രാഞ്ച് മാനേജർ, ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡ്, കോട്ടയം: +919995800059 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

