റാന്നി ∙ വലിയതോട്ടിലെ പോളയും കാടും നീക്കി ആഴം കൂട്ടാനുള്ള പദ്ധതി തുടങ്ങിവർഷങ്ങളായിട്ടും പൂർത്തിയായിട്ടില്ലെന്ന് ജനങ്ങൾ. വലിയകാവ് വനാതിർത്തി മുതൽ വലിയകാവ് മാർത്തോമ്മാ പള്ളി വരെയും കടവുപുഴ–ബണ്ടുപാലം വരെയും പുള്ളോലി–പമ്പാനദി സംഗമം വരെയും പോളയും കാടും നീക്കി ആഴം കൂട്ടാനുണ്ട്.
ഇട്ടിയപ്പാറ, പേട്ട ടൗണുകളോടു ചേർന്ന ഭാഗങ്ങളിലെ ആഴം കൂട്ടിയാൽ മാത്രമേ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ കഴിയൂ എന്നും ചെറിയ മഴയ്ക്ക് പോലും തോട്ടിൽ ജലനിരപ്പുയരുന്ന സ്ഥിതിയാണെന്നും ഇതിനു പരിഹാരം കാണാൻ ജലവിഭവ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വലിയകാവ്, ഇടമുറി അമ്പലം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന 2 തോടുകൾ സംഗമിച്ചാണ് വലിയതോടായി ഇട്ടിയപ്പാറ ബൈപാസ്, മാമുക്ക് വഴി പമ്പാനദിയിൽ സംഗമിക്കുന്നത്ത്.
അങ്ങാടി പഞ്ചായത്തിന്റെ ചുമതലയിലാണ് തോടിന്റെ ആഴം കൂട്ടുന്നത് ആദ്യം തുടങ്ങിയത്. വലിയകാവ് മാർത്തോമ്മാ പള്ളിക്കു താഴ് ഭാഗം മുതൽ കടവുപുഴ വരെ ഇവ പൂർത്തിയാക്കി. ജലവിഭവ വകുപ്പ് അനുവദിച്ച പണ്ട് ചെലവഴിച്ച് പുള്ളോലി പാലം മുതൽ ബണ്ടുപാലം വരെയും വൃത്തിയാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]