ഒഴിവുകൾ ക്ലീനിങ് സ്റ്റാഫ്, നഴ്സിങ് അസിസ്റ്റന്റ്
രാജപുരം ∙ പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ്, നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. അഭിമുഖം 30ന് രാവിലെ 11ന്.
പ്രായം 30നും 65നും ഇടയിൽ. താൽപര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ അപേക്ഷ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 27ന് 4ന് മുൻപായി നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
അധ്യാപകർ
രാജപുരം ∙ കോടോത്ത് ഡോ. അംബേദ്കർ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (സോഷ്യൽ സയൻസ്, മലയാളം) തസ്തികയിൽ ഒഴിവ്. അഭിമുഖം നാളെ രാവിലെ 10ന് സ്കൂൾ ഓഫിസിൽ. തൃക്കരിപ്പൂർ ∙ മെട്ടമ്മൽ ജിഡബ്ല്യു യുപി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് അറബിക് ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനു നാളെ രാവിലെ 10നു കൂടിക്കാഴ്ച നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]