ചെങ്ങന്നൂർ ∙ അനധികൃത പാർക്കിങ് മൂലം കല്ലിശേരി ജംക്ഷനിലും കല്ലിശേരി –കുത്തിയതോട് റോഡിലും ഗതാഗതക്കുരുക്ക് പതിവാകുമ്പോൾ പാർക്കിങ്ങിന് കെഎസ്ടിപി ഏറ്റെടുത്ത സ്ഥലത്തെ കയ്യേറ്റം ഒഴിപ്പിക്കാൻ നടപടിയില്ല. എംസി റോഡരികിൽ ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിക്കു സമീപം, കുത്തിയതോട് റോഡിലേക്കു തിരിയുന്ന സ്ഥലം എന്നിവിടങ്ങളിൽ വലിയതുകയ്ക്ക് സ്ഥലം ഏറ്റെടുത്തിരുന്നു.
ഇതു കൂടാതെ പള്ളിക്കു സമീപം പുറമ്പോക്കും കിടക്കുന്നുണ്ട്. സ്ഥലത്തെ കയ്യേറ്റവും വഴിയോരക്കച്ചവടവും ഒഴിപ്പിച്ചു പാർക്കിങ്ങിന് ഇടമൊരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ഓതറ റോഡരികിലും കുത്തിയതോട് റോഡരികിലും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം ബസിൽ കയറി പോകുന്നവരുണ്ട്.
കല്ലിശേരി–കുത്തിയതോട് റോഡിൽ മന്ദിരംപടി മുതൽ തിക്കേക്കാട് വരെ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ റോഡിനിരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ദുരിതമാകുന്നു. കല്ലിശേരിയിലും കുത്തിയതോട് റോഡിലും ഗതാഗതം നിയന്ത്രിക്കാൻ പൊലീസോ ഹോംഗാർഡോ ഇല്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. പാർക്കിങ്ങിന് ഇടമൊരുക്കിയ ശേഷം ജംക്ഷനിലെ മറ്റിടങ്ങളിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുകയും വേണം.
‘ഓതറ–കല്ലിശേരി റോഡിൽ നിന്നും കല്ലിശേരി–കുത്തിയതോട് റോഡിൽ നിന്നും എംസി റോഡിൽ കല്ലിശേരി ജംക്ഷനിൽ എത്തുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ പൊലീസിനെയോ ഹോംഗാർഡിനെയോ നിയോഗിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ചിരുന്നു. അടിയന്തര നടപടി വേണം.’
ജൂണി കുതിരവട്ടം, താലൂക്ക് വികസനസമിതി അംഗം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]