വൈദ്യുതി മുടക്കം
രാജപുരം ∙ 33 കെവി കാഞ്ഞങ്ങാട് ബേളൂർ ലൈനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 9 മുതൽ 5 വരെ രാജപുരം സെക്ഷൻ പരിധിയിൽ ഭാഗികമായും ബളാംതോട് സെക്ഷൻ പരിധിയിൽ പൂർണമായും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് രാജപുരം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
യോഗം 22ന്
കാസർകോട് ∙ സ്റ്റുഡന്റ് ട്രാവൽ ഫെസിലിറ്റി യോഗം 22ന് 11നു ചേരും.
അദാലത്ത് 27ന്
കാസർകോട് ∙ സംസ്ഥാന വനിതാ കമ്മിഷൻ അദാലത്ത് 27ന് 10നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
പരിശീലന ക്ലാസ്
കാസർകോട് ∙ കണ്ണൂർ കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 23, 24 തീയതികളിൽ 10.15 മുതൽ 5 വരെ വളർത്തുനായ്ക്കളുടെ പരിപാലനവും പ്രായോഗിക പരിശീലനവും സംഘടിപ്പിക്കും. 22ന് 4ന് അകം റജിസ്റ്റർ ചെയ്യണം.
0497–2763473. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]