സൗജന്യ നൃത്ത പരിശീലനം:
വടകര∙ 10 വയസ്സു കഴിഞ്ഞ പെൺകുട്ടികൾക്ക് നഗരസഭയുടെ സഹകരണത്തോടെ നർത്തകി ലിസി മുരളീധരന്റെ നേതൃത്വത്തിൽ സൗജന്യ നൃത്ത പരിശീലനം നൽകുന്നു. 3 വർഷം ഭരതനാട്യത്തിലാണ് പരിശീലനം. 9946633184.
പൂർവ വിദ്യാർഥി സംഗമം നാളെ
വടകര ∙ മേമുണ്ട
ഹൈസ്കൂൾ 1984–85 ബാച്ച് എസ്എസ്എൽസി പൂർവ വിദ്യാർഥി സംഗമം നാളെ രാവിലെ 9 ന് പുതിയ ബസ് സ്റ്റാൻഡിന് സമീപം സിവി ഹാളിൽ നടക്കും. 9447949744.
ചർമ രോഗ ചികിത്സാ ക്യാംപ്
വടകര∙ കേരള പ്രവാസി സംഘം ഒഞ്ചിയം, വടകര ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ചർമ രോഗ ചികിത്സാ ക്യാംപ് നാളെ 9 മുതൽ 12 വരെ പാർക്ക് റോഡ് എംഎൽഎ ഓഫിസിന് സമീപം നടക്കുമെന്ന് ഡോ.
അനുജി പി.സുപ്രൻ, ഡോ.പ്രേംദീപ് ബെന്നിസൻ, ശശി പറമ്പത്ത് എന്നിവർ അറിയിച്ചു. റജിസ്റ്റർ ചെയ്യണം.
7902711911.
ഉദ്ഘാടനം മാറ്റി
വടകര ∙ ഇന്നു നടത്താനിരുന്ന മഞ്ചയിൽ കടവ് ടൂറിസം പദ്ധതി ഉദ്ഘാടനം മാറ്റിയതായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് അറിയിച്ചു.
അധ്യാപക ഒഴിവ്
നാദാപുരം∙ ടിഐഎം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സീനിയർ കൊമേഴ്സ് താൽക്കാലിക അധ്യാപക കൂടിക്കാഴ്ച ഒക്ടോബർ 6ന് 10ന്.
മരം ലേലം 23ന്
പെരുവണ്ണാമൂഴി ∙ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഹാങ്ങിങ് ഫെൻസിങ് നിർമിക്കുന്നതിനു വിവിധയിനങ്ങളിലുള്ള 38 മരങ്ങൾ 23ന് രാവിലെ 11 ന് പെരുവണ്ണാമൂഴി റേഞ്ച് ഓഫിസിൽ ലേലം ചെയ്യും. 8547602830.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]