റാന്നി ∙ വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്ന പണികൾ പൂർത്തിയാക്കാതെ കരാർ ജീവനക്കാരും തൊഴിലാളികളും മടങ്ങി. പാർട്ട് ബിൽ മാറി കിട്ടാത്തതു മൂലം പണി പാതിവഴിയിൽ നിർത്തി മടങ്ങുകയായിരുന്നെന്നാണ് സൂചന.ജൽ ജീവൻ മിഷൻ പദ്ധതിയിലാണ് ജല വിതരണ പദ്ധതി പുനരുദ്ധരിക്കുന്നത്.
വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി എന്നീ പഞ്ചായത്തുകളുടെ ഭാഗിക മേഖലകളിൽപ്പെട്ട ചേത്തയ്ക്കൽ വില്ലേജിലാണ് പദ്ധതി നടപ്പാക്കുന്നത്.
62.58 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
ഇതിൽ വിതരണ ശൃംഖലയും പമ്പിങ് മെയിനും സ്ഥാപിക്കുന്നതിന് 35.77 കോടി രൂപയ്ക്കാണ് ഹൈദരാബാദ് കേന്ദ്രമായ കമ്പനിക്കു കരാർ നൽകിയത്. 65–300 എംഎം വരെ വ്യാസമുള്ള ഡിഐ, ജിഐ, പിവിസി എന്നീ പൈപ്പുകളാണ് ജല വിതരണത്തിനായി സ്ഥാപിക്കുന്നത്.
200–350 എംഎം വരെ വ്യാസമുള്ള ഡിഐ പൈപ്പുകളാണ് പമ്പിങ് മെയിന്‍ ഉപയോഗിക്കുന്നത്. 113.96 കിലോമീറ്റർ ദൂരത്തിൽ വിതരണ ശൃംഖലയും 24.235 കിലോമീറ്റർ ദൂരത്തിൽ പമ്പിങ് മെയിനും സ്ഥാപിക്കണം.
ഇതിനാണു കരാർ നൽകിയിരുന്നത്.വെച്ചൂച്ചിറ, പഴവങ്ങാടി, നാറാണംമൂഴി എന്നീ പഞ്ചായത്തുകളിൽ കുറഞ്ഞ ദൂരത്തിൽ മാത്രമാണു പൈപ്പുകൾ സ്ഥാപിച്ചത്.
പണം കിട്ടാതെ വന്നപ്പോൾ വാടക വീടുകളെല്ലാം ഒഴിഞ്ഞിട്ട് തൊഴിലാളികളും ജീവനക്കാരും മടങ്ങുകയായിരുന്നു. മണ്ണുമാന്തികൾ അടക്കമുള്ള യന്ത്രങ്ങളും നീക്കി.
എന്നു പണികൾ പുനരാരംഭിക്കുമെന്ന് ഉറപ്പില്ല. വളരെ പ്രതീക്ഷയോടെ ജനം ഉറ്റു നോക്കിയിരുന്ന പദ്ധതിക്കാണ് ഈ ദുർഗതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

