വരന്തരപ്പിള്ളി ∙ പാലപ്പിള്ളി ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനിയിൽ നിന്നു 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. അസിസ്റ്റന്റ് സെക്ഷൻ ഓഫിസറായി ജോലി ചെയ്തിരുന്ന വയനാട് പൊഴുതാന സ്വദേശി പൊട്ടേങ്ങൽ വീട്ടിൽ ഷെഫീക്ക് (39) ആണ് അറസ്റ്റിലായത്.
2025 ഏപ്രിൽ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ കോൺട്രാക്ടർമാർക്കും ഇടപാടുകാർക്കും നൽകാനുള്ള പണം സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയാണ് തട്ടിപ്പ് നടത്തിയത്.
ഇതിനായി കൊച്ചി ഹെഡ് ഓഫിസിലെ ഫിനാൻഷ്യൽ ഡിപ്പാർട്ട്മെന്റിലേക്ക് അയയ്ക്കുന്ന കണക്കുകളുടെ കൂട്ടത്തിൽ തെറ്റായ കണക്കുകൾ രേഖപ്പെടുത്തുകയും നിലവിലുള്ള കോൺട്രാക്ടർമാരുടെയും ഇടപാടുകാരുടെയും പേരുകളിലുള്ള ബാങ്ക് അക്കൗണ്ട് നമ്പറുകളുടെ സ്ഥാനത്ത് പ്രതിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ അയച്ചു നൽകുകയുമായിരുന്നു.
ഓഡിറ്റ് നടന്നപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. സ്ഥാപനത്തിലെ മാനേജരായ തമിഴ്നാട് സ്വദേശി ഷാനവാസ് നൽകിയ പരാതിയിലാണ് വരന്തരപ്പിള്ളി പൊലീസ് കേസെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ കെ.എൻ.മനോജ്, എസ്.ഐ കെ.എൽ.പോൾസൺ, ജി.എസ്.ഐ.
വിനോദ്, ജി.എസ്.സി.പി.ഒ രാജേഷ്, ഡ്രൈവർ സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]