കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
ഒഴിവ്
ചേലക്കര ∙ ഗവ എസ്എംടി ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി തസ്തികയിൽ ഒഴിവ്.
കൂടിക്കാഴ്ച നാളെ 11ന്. 04884 252013.
സൗജന്യ മെഡിക്കൽ ക്യാംപ്
കുന്നംകുളം ∙ മോട്ടർ വാഹനത്തൊഴിലാളി സംയുക്ത യൂണിയനും ആര്യ ഐ കെയർ സ്പെഷ്യൽറ്റി ആശുപത്രിയും ചേർന്ന് മോട്ടർ വാഹനത്തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാംപ് തുടങ്ങി.
മോട്ടർ വാഹന തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗം പി.ജി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സി.ബി.രാജീവ്, സുനീഷ് ഐനിപ്പുള്ളി, കെ.സന്തോഷ്, ടി.ആർ.രനീഷ്, എൻ.ജി.ഗിരിലാൽ എന്നിവർ പ്രസംഗിച്ചു.
ബസ് ടെർമിനലിനു സമീപത്തെ ആര്യ ഐകെയറിൽ 20 വരെയാണ് സൗജന്യമായി കണ്ണ് പരിശോധന നടത്തുന്നത്. 8891506088.
ഗതാഗത തടസ്സം
പരിയാരം ∙ ജീവധാര റോഡിൽ കലുങ്കുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിച്ചതിനാൽ പൂർത്തിയാകുന്നതു വരെ ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്നു മരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
അധ്യാപകർ
ശാന്തിപുരം ∙ എംഎആർഎം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 22 ന് 11 ന് വിഎച്ച്എസ്ഇ ഓഫിസിൽ. 0480 2854298 ഇരിങ്ങാലക്കുട∙ ഗവ.
ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 10.30ന് നടക്കും. 0480 2820615 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]