കാലാവസ്ഥ
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്.
അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന
തൊടുപുഴ∙ മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പും ഇന്ന് അതത് പഞ്ചായത്ത് ഓഫിസുകളിൽ വച്ച് താഴെപ്പറയുന്ന സമയക്രമം അനുസരിച്ച് നടക്കും. കരിങ്കുന്നം 10.30 മുതൽ 12 വരെ.
മുട്ടം 2 മുതൽ 3 വരെ. ഇടവെട്ടി, ആലക്കോട് വെള്ളിയാമറ്റം പഞ്ചായത്തുകളിൽ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പും നാളെ നടക്കും. 10.30 മുതൽ 11.30 വരെ ഇടവെട്ടി പഞ്ചായത്ത് ഓഫിസ്, 12 മുതൽ ഒന്നു വരെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് (ആലക്കോട് പഞ്ചായത്ത്), 2 മുതൽ 3 വരെ പന്നിമറ്റത്തുള്ള വെള്ളിയാമറ്റം പഞ്ചായത്ത് ഓഫിസ് എന്ന ക്രമത്തിലായിരിക്കും പരിശോധന.
ഗതാഗതം നിരോധിച്ചു
തൊടുപുഴ ∙ മാർത്തോമ്മാ–വട്ടമറ്റം–തൊണ്ടുവേലി റോഡിൽ ഇന്റർലോക്കിങ് ടൈൽ ഇടുന്ന പ്രവൃത്തികൾ നടത്തുന്നതിനാൽ ഒക്ടോബർ 10 വരെ പൂർണമായും ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി.എൻജിനീയർ അറിയിച്ചു. ഇതേ കാലയളവിൽ കാരിക്കോട്–വെള്ളിയാമറ്റം റോഡിൽ മാർത്തോമ്മാ ഗേറ്റ് ജംക്ഷനു സമീപം വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
തൊടുപുഴ ∙ രാമമംഗലം–തൊടുപുഴ റോഡിൽ ടാറിങ് പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നതിനാൽ 30 വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി.എൻജിനീയർ അറിയിച്ചു.
ജലവിതരണം തടസ്സപ്പെടും
തൊടുപുഴ∙ ഓൾഡ് പ്ലാന്റ് ശുദ്ധീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്ന് തൊടുപുഴ മുനിസിപ്പാലിറ്റിയിൽ പൂർണമായോ ഭാഗികമായോ ജലവിതരണം തടസ്സപ്പെടും.
ആലക്കോട്∙ തലയനാട് പ്ലാന്റ് ശുദ്ധീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് നാളെ ആലക്കോട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം, കോടിക്കുളം എന്നീ പഞ്ചായത്തുകളിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടും.
കട്ടപ്പന കമ്പോളം
ഏലം: 2400-2550
കുരുമുളക്: 675
കാപ്പിക്കുരു(റോബസ്റ്റ): 230
കാപ്പി പരിപ്പ്(റോബസ്റ്റ): 430
കൊട്ടപ്പാക്ക്: 245
മഞ്ഞൾ: 250
ചുക്ക്: 265
ഗ്രാമ്പൂ: 825
ജാതിക്ക: 325
ജാതിപത്രി: 1500-2025
∙ മുരിക്കാശേരി കമ്പോളം
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
∙ അടിമാലി കമ്പോളം
കൊക്കോ: 90
കൊക്കോ ഉണക്ക: 375
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]