സ്പോട്ട് അഡ്മിഷൻ;
തിരുവനന്തപുരം∙ കോളജ് ഓഫ് എൻജിനീയറിങ്ങിൽ ബി ആർക് സ്പോട്ട് അഡ്മിഷൻ 19ന് നടക്കും. താൽപര്യമുള്ളവർ രാവിലെ 11ന് മുൻപ് റിപ്പോർട്ട് ചെയ്യണം.
www.cet.ac.in
ഹ്രസ്വകാല പരിശീലനം
തിരുവനന്തപുരം ∙ ഹ്രസ്വകാല കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് കോഴ്സിലേക്ക് സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ച് അപേക്ഷ ക്ഷണിച്ചു. www.reach.org.in, 9496015002
പിഎൽഐ:ഒഴിവ്
തിരുവനന്തപുരം∙ സൗത്ത് പോസ്റ്റൽ ഡിവിഷനിൽ പിഎൽഐ ഡയറക്ട് ഏജന്റ്/ഫീൽഡ് ഓഫിസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
വോക് ഇൻ ഇന്റർവ്യൂവിലൂടെയാണ് നിയമനം. ഇന്ന്: ശ്രീപത്മനാഭസ്വാമി ക്ഷേത്രം വടക്കേനടയ്ക്കു സമീപം സൗത്ത് ട്രിവാൻഡ്രം സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസ്, നാളെ: നെടുമങ്ങാട് പോസ്റ്റ് ഓഫിസ്, 18ന്: നെയ്യാറ്റിൻകര ഹെഡ് ഓഫിസ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ഇന്റർവ്യൂ.
ചാംപ്യൻഷിപ്
തിരുവനന്തപുരം∙ വെറ്ററൻ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ജില്ലാ ചാംപ്യൻഷിപ് 20ന് രാവിലെ 7ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. 944034050, 9846371380
അധ്യാപക ഒഴിവ്
തിരുവനന്തപുരം∙ എസ്എംവി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ.
യുപി അധ്യാപിക താൽക്കാലിക ഒഴിവ്. അഭിമുഖം 18ന് 10.30ന് നടക്കും.
8921872586, 8129189232 ∙ പേട്ട ഗവ.
ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ. ഹിന്ദി താൽക്കാലിക ഒഴിവ്.
അഭിമുഖം 22ന് 11ന്. 9447218076
തൊഴിലാളി ക്ഷേമനിധി വിദ്യാഭ്യാസ ആനുകൂല്യം
തിരുവനന്തപുരം ∙ തൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങളുടെ മക്കൾക്ക് 2025-26 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഡിസംബർ 31 ന് മുൻപ് www.labourwelfarefund.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]