തിരുവനന്തപുരം∙ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ
സ്ഥലംമാറ്റം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. കാർഷികോൽപാദന കമ്മിഷണറും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ അശോകിനെ ഉദ്യോഗസ്ഥ, ഭരണപരിഷ്കാര പ്രിൻസിപ്പൽ സെക്രട്ടറിയാക്കി ഇന്നലെ ഇറക്കിയ ഉത്തരവിനാണു സ്റ്റേ.
കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
നേരത്തെ ബി.അശോകിനെ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്സി) ചെയർമാനും മാനേജിങ് ഡയറക്ടറുമായി സ്ഥലംമാറ്റിയത് കഴിഞ്ഞയാഴ്ച ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. സ്ഥലംമാറ്റം ചോദ്യംചെയ്ത് അശോക് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇന്നു വാദം കേൾക്കാനിരിക്കെയാണ് ഇന്നലെ വീണ്ടും സ്ഥലംമാറ്റിയത്.
‘കേര’ പദ്ധതിയുമായി ബന്ധപ്പെട്ട
വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനു നേർക്ക് ചോദ്യങ്ങളുന്നയിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് അശോകിനെ ഏതുവിധേനയും കൃഷി വകുപ്പിൽ നിന്നു മാറ്റാൻ സർക്കാർ ശ്രമം തുടങ്ങിയത്. കഴിഞ്ഞ ജനുവരിയിൽ തദ്ദേശഭരണപരിഷ്കരണ കമ്മിഷണറായി അശോകിനെ നിയമിച്ചെങ്കിലും ചട്ടവിരുദ്ധമാണെന്നു കാട്ടി ട്രൈബ്യൂണൽ അതു റദ്ദാക്കിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

