പത്തനംതിട്ട ∙ പത്തനംതിട്ട– പൂങ്കാവ് റൂട്ടിൽ പാറക്കടവ് പാലത്തിനു സമീപം ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് വൈദ്യുതത്തൂൺ ഒടിഞ്ഞുവീണു.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. റോഡിന്റെ വശത്തുനിന്ന മരക്കൊമ്പ് ഒടിഞ്ഞ് വൈദ്യുതക്കമ്പിയിലേക്ക് വീണു. തുടർന്നാണ് ളാക്കൂർ, പൂങ്കാവ്, പ്രമാടം വഴി പത്തനംതിട്ടയിലേക്കു വരികയായിരുന്ന സ്വകാര്യ ബസിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ പോസ്റ്റ് ഒടിഞ്ഞു വീണത്.
യാത്രക്കാർ ഭയന്നു.
ലൈൻ ബസിൽ മുട്ടിക്കിടക്കുന്നതിനാൽ ഷോക്കേൽക്കാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനാൽ എല്ലാവരും സീറ്റിൽ തന്നെ ഇരുന്നതിനാൽ അപകടം ഒഴിവായി. സംഭവം അറിഞ്ഞ് അഗ്നിരക്ഷാസേന എത്തി. തുടർന്നു കെഎസ്ഇബിയിൽ വിവരം അറിയിച്ച് ലൈൻ ഓഫ് ചെയ്താണ് യാത്രക്കാരെ പുറത്തിറക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]