കളമശേരി ∙ കിൻഫ്ര –എച്ച്എംടി കോളനി റോഡ് കുഴികൾ നിറഞ്ഞ് തകർന്നു തരിപ്പണമായി. റോഡ് നന്നാക്കുന്നതിനായി മാസങ്ങളായി കോൺഗ്രസ് പ്രവർത്തകർ പ്രക്ഷോഭത്തിലാണ്.
ഇതിനിടയിൽ റോഡ് ഭാഗികമായി നന്നാക്കാനുള്ള അധികൃതർ നടത്തിയ നീക്കം നാട്ടുകാർ ചേർന്നു ഇന്നലെ തടഞ്ഞു. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള റോഡ് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് തകർന്നിട്ടുള്ളത്.
എച്ച്എംടി കോളനി പ്രദേശത്തേക്കുള്ള പ്രധാനപ്പെട്ട
റോഡാണ്. ഗെയിലിന്റെ പരിസരത്തു മാത്രം തകർച്ച ഒഴിവാക്കാൻ ടാറിങ് ജോലികൾ ചെയ്യാനുള്ള തീരുമാനമാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. ഇതിനു മുൻപും ഈ നീക്കം നടത്തിയപ്പോൾ നാട്ടുകാർ തടഞ്ഞിരുന്നു. റോഡ് മൊത്തത്തിൽ കുഴികളടച്ചു ടാർ ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.
പ്രതിഷേധത്തെത്തുടർന്നു ജോലികൾ നിർത്തിവച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]