അടിമാലി ∙ എടിഎം മെഷീനിൽ ഡിസ്പെൻസ് ആയിക്കിടന്നിരുന്ന പണം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മാതൃകയായി കട്ടമുടി ഉന്നതിയിൽ നിന്നുള്ള ശ്രീകൃഷ്ണൻ. ഇരുമ്പുപാലം എസ്ബിഐ എടിഎമ്മിൽനിന്ന് പണം എടുക്കുന്നതിന് രാവിലെ എത്തിയപ്പോഴാണ് 10,000 രൂപ ഡിസ്പെൻസായി കിടിക്കുന്നത് ശ്രദ്ധയിൽപെട്ടത്.
ഇതോടെ പണം എടുത്ത് യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. എസ്ഐ ജിബിൻ തോമസിന് പണം കൈമാറി മടങ്ങി.
യുവാവിന്റെ സത്യസന്ധതയ്ക്ക് വലിയ സ്വീകാര്യതയാണ് സ്റ്റേഷനിൽ നിന്ന് ലഭിച്ചത്. ഇരുമ്പുപാലം സ്വദേശി അജാസിന്റെ പണമാണെന്ന് പൊലീസ് കണ്ടെത്തി. പണം അജാസിന് കൈമാറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

