അധ്യാപക ഒഴിവ്
എടപ്പലം ∙ പിടിഎം യത്തീംഖാന ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കണക്ക്, ഹിന്ദി, മ്യൂസിക് എന്നീ അധ്യാപക ഒഴിവുകളിലേക്ക് ഗെസ്റ്റ് അധ്യാപകരെ നിയമിക്കാൻ കൂടിക്കാഴ്ച ഇന്നു രാവിലെ 10നു സ്കൂള്‍ ഓഫിസില്‍ നടക്കും.
കൂടിക്കാഴ്ച 16ന്
ഒറ്റപ്പാലം∙ ഈസ്റ്റ് ഗവ.ഹൈസ്കൂളിൽ ഓഫിസ് അസിസ്റ്റന്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കു 16നു 2നു കൂടിക്കാഴ്ച നടത്തും. സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
കൂടിക്കാഴ്ച 29ന്
പുതുനഗരം ∙ മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി (ജൂനിയർ) അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 29നു രാവിലെ 11നു സ്കൂളിൽ വച്ചു നടക്കും.
കൂടിക്കാഴ്ച 17ന്
കൊടുവായൂർ ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി നാച്ചുറൽ സയൻസ് അധ്യാപക ഒഴിവിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 17നു രാവിലെ 10നു സ്കൂളിൽ നടക്കും.
വിശ്വാസിൽ ലീഗൽ കൗൺസിലർ ഒഴിവ്
പാലക്കാട് ∙ വനിതാ ശിശു വികസന വകുപ്പിന്റെയും വിശ്വാസിന്റെയും കീഴിൽ ചിറ്റൂരിൽ പ്രവർത്തിക്കുന്ന സർവീസ് പ്രൊവൈഡിങ് സെന്ററിൽ ലീഗൽ കൗൺസിലറെ നിയമിക്കുന്നു. എൽഎൽബി ബിരുദധാരികളായ സ്ത്രീകൾക്ക് അപേക്ഷിക്കാം.
പ്രായപരിധി 55. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട
കാര്യങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, കംപ്യൂട്ടർ, ഇ-മെയിൽ, സാമൂഹിക മാധ്യമങ്ങൾ എന്നിവയിൽ പ്രാവീണ്യം എന്നിവ വേണം. ചിറ്റൂർ-തത്തമംഗലം മുനിസിപ്പൽ പരിധിയിൽ താമസിക്കുന്നവർക്കു മുൻഗണന.
30നു മുൻപായി അപേക്ഷിക്കണം. 9400933444.
തൊഴിൽമേള നാളെ
പാലക്കാട് ∙ ലേൺടെക്ക് ഐടി അക്കാദമിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10നു മോയൻ എൽപി സ്കൂളിൽ തൊഴിൽമേള നടത്തും. 45 കമ്പനികൾ പങ്കെടുക്കും.
8281023486.
ഓംബുഡ്സ്മാൻ സിറ്റിങ് 16ന്
പാലക്കാട് ∙ പിരായിരി പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഓംബുഡ്സ്മാൻ സിറ്റിങ് 16നു പഞ്ചായത്ത് ഓഫിസിൽ നടക്കും. 0491 2508180.
മെഡിക്കൽ ക്യാംപ്
പാലക്കാട് ∙ ഡോക്ടേഴ്സ് മെഡിക്കൽ സെന്ററിന്റെ സൗജന്യ അസ്ഥിരോഗ ക്യാംപ് 14നു രാവിലെ 9 മുതൽ ഉച്ചയ്ക്കു ഒന്നു വരെ പിരായിരി, കൃഷ്ണ റോഡ് ഇന്ത്യൻ ബാങ്കിനു സമീപമുള്ള സെന്ററിൽ നടക്കും.
8891057330. പാലക്കാട് ∙ സത്യസായി സേവാ സംഘടന 13നു വൈകിട്ട് 3 മുതൽ 4 വരെ കൊപ്പം സത്യസായി കമ്യൂണിറ്റി സെന്ററിൽ സൗജന്യ ജനറൽ മെഡിസിൻ– പ്രമേഹ ചികിത്സാ ക്യാംപ് നടത്തുന്നു. 9447972907.
നേത്രചികിത്സാ ക്യാംപ്
ചെർപ്പുളശ്ശേരി ∙ സത്യസായി സേവാ സമിതിയും അഹല്യ കണ്ണാശുപത്രിയും ചേർന്നു 14നു രാവിലെ 9.30 മുതൽ ചെർപ്പുളശ്ശേരി ഗവ.ഹൈസ്കൂളിൽ നേത്രചികിത്സാ ക്യാംപ് സംഘടിപ്പിക്കും.
ഫോൺ: 9947548909.
കൂൺകൃഷി പരിശീലനം
പാലക്കാട് ∙ മഷ്റൂം ഗ്രോവേഴ്സ് അസോസിയേഷന്റെ സൗജന്യ കൂൺകൃഷി പരിശീലനം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടത്തും. 14നു രാവിലെ 10നു കാവശ്ശേരി ഗ്രാമോദയ ഭവൻ, 15നു രാവിലെ 10നു പാലക്കാട് ശിക്ഷക്സദൻ, 16നു രാവിലെ 10നു കല്ലടിക്കോട് മൊറാർജി ഭവൻ എന്നിവിടങ്ങളിലായാണു പരിശീലനം.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. ഫോൺ: 98092 79473.
സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ കായികമേള നാളെ മുതൽ
പാലക്കാട്∙ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ 60–ാമത് സംസ്ഥാന കായികമേള നാളെ പാലക്കാട് നടക്കും.
പാലക്കാട് ഗവ.മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ രാവിലെ 8 മുതൽ മത്സരങ്ങൾ തുടങ്ങും. രാവിലെ 9ന് ഒളിംപ്യനും അർജുന അവാർഡ് ജേതാവും, സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ സ്പോർട്സ് ഓഫിസറുമായ ടിന്റു ലൂക്ക ഉദ്ഘാടനം നിർവഹിക്കും.
നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ചെയർപഴ്സൻ കെ.എസ്.അമൽദേവ് അധ്യക്ഷത വഹിക്കും. 18 ഇനങ്ങളിലായി ആയിരത്തോളം വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും.
വിജയികൾ നവംബറിന് പുണെയിൽ നടക്കുന്ന ദേശീയ കായികമേളയിൽ പങ്കെടുക്കും.
കോട്ടായി പഞ്ചായത്ത് കേരളോത്സവം 19ന്
കോട്ടായി∙ പഞ്ചായത്ത് കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു. ടി.കെ.ദേവദാസ്, ആർ.അഭിലാഷ് (രക്ഷാധികാരികൾ), എ.സതീഷ് (ചെയർമാൻ), സി.ആർ.അനിത, കെ.കുഞ്ഞിലക്ഷ്മി, കെ.ശാന്തകുമാരി (വൈസ് ചെയർപഴ്സൺ), വി.അനിത (വർക്കിങ് ചെയർപഴ്സൺ), എസ്.ശശികുമാർ (ജനറൽ കൺവീനർ).
മത്സരാർഥികൾക്ക് 17ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. മത്സര തീയതിയും വേദിയും: 19ന് ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം വോളിബോൾ, വടംവലി.
20ന് അത്ലറ്റിക്സ്, ഷട്ടിൽ, ഡബിൾസ് ആൻഡ് സിംഗിൾസ്, ബാസ്കറ്റ് ബോൾ, കബഡി. 21ന് ഫുട്ബോൾ, ചെസ്.
22ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ആർട്സ്. 23ന് കാപ്പിക്കാട് മൈതാനം ക്രിക്കറ്റ്.
പള്ളിക്കുന്ന് ഹോളിഡേയ്സ് കൂട്ടായ്മയുടെ ഓണക്കപ്പ് ഫുട്ബോൾ മത്സരം ഇന്ന്
മണ്ണാർക്കാട്∙ കുമരംപുത്തൂർ പള്ളിക്കുന്ന് ഹോളിഡേയ്സ് ഫുട്ബോൾ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഓണക്കപ്പ് ഫുട്ബോൾ ലീഗ് മത്സരവും ആദരവും ഇന്ന് 2.30നു മൈലാംപാടം ടിഎൻസി ടർഫിൽ നടത്തും.
കൂട്ടായ്മയുടെ രണ്ടാമത് ഓണക്കപ്പ് മത്സരമാണിത്. കുമരംപുത്തൂർ പഞ്ചായത്ത് പരിധിയിലെ എൽപി വിഭാഗം ഫുട്ബോൾ മത്സരങ്ങളിൽ മികവു തെളിയിച്ച വിദ്യാലയങ്ങൾക്കുള്ള ആദരവും യുപി തല വിദ്യാർഥികളുടെ സൗഹൃദ ഫുട്ബോൾ മത്സരവും നടത്തും.
ആറിനു സൗഹൃദ ഫുട്ബോൾ മത്സരത്തിന്റെ സമാപനവും ഹോളിഡേയ്സിന്റെ നാലു ടീമുകൾ പങ്കെടുക്കുന്ന ലീഗ് മത്സരവും നടക്കും. സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീമിലെ അംഗവും മണ്ണാർക്കാട് സ്വദേശിയുമായ ഹാരിസ്, എ.പി.കബീർ എന്നിവർ പങ്കെടുക്കുമെന്നു സംഘാടകരായ പി.എം.നൗഫൽ തങ്ങൾ, ഹാഷിം തങ്ങൾ, ബാബു തങ്കയത്തിൽ എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]