ഇരിങ്ങാലക്കുട∙ റോഡ് വീതി കൂട്ടുന്നതിന് മുന്നോടിയായി നിർമാണം ആരംഭിച്ച കാനയുടെ സ്ഥാനം മാറിയതോടെ ഠാണ മുതൽ പൂതംകുളം ജംക്ഷൻ വരെയുള്ള കാനയുടെ പണികൾ നിർത്തിവച്ച് അധികൃതർ. ഠാണ മുതൽ ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് മുൻപിലൂടെ നിർമിക്കുന്ന കാനയുടെ സ്ഥാനമാണ് മാറി പോയത്. കോൺക്രീറ്റിങ് അടക്കമുള്ള ജോലികൾ പാതി പിന്നിട്ടു. ഇതിനിടയിലാണ് ആശുപത്രി കെട്ടിടത്തിലേക്ക് വാഹനങ്ങൾ കടക്കുന്നതിന്റെ മറുവശത്ത് കുഴിയെടുത്ത് സ്ഥാനം മാറിയത്.17 മീറ്റർ വീതി കൂട്ടി നവീകരിക്കുന്ന റോഡിന്റെ ഇരുവശത്തും കാനകൾ നിർമിക്കുന്നുണ്ട്.
റോഡിനായി സ്ഥലം ഏറ്റെടുത്ത സമയത്ത് ഇവിടെ സ്ഥാപിച്ച സർവേ കല്ലുകൾക്ക് സമീപത്ത് കൂടി നിർമിക്കേണ്ട
കാനയ്ക്ക് മൂന്ന് മീറ്ററോളം മാറിയാണ് കുഴിയെടുത്തതെന്ന് വ്യാപാരികൾ ആരോപിച്ചു. ഈ ഭാഗത്ത് കൂടിയാണ് പഴയ കാന കടന്ന് പോയിരുന്നത്. ഇതോടെ റോഡിന്റെ പടിഞ്ഞാറേ വശത്ത് കാനയ്ക്ക് കുഴിയെടുക്കാൻ സ്വകാര്യ വ്യക്തിയുടെ മതിൽ കൂടി പൊളിച്ച് നീക്കേണ്ട
അവസ്ഥയാണ് ഉള്ളത്. നിലവിൽ കുഴിയെടുത്ത ഭാഗത്ത് കാന നിർമിച്ചാൽ റോഡിന് 17 മീറ്റർ വീതി ഉണ്ടാകില്ല.
അപാകതകൾ പരിഹരിച്ച് എത്രയും വേഗം കാന നിർമാണം പൂർത്തീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

