മൂവാറ്റുപുഴ∙ മറ്റൊരു തിരഞ്ഞെടുപ്പു കാലം പടിവാതിൽക്കലെത്തി നിൽക്കെ തിരഞ്ഞെടുപ്പു പ്രചാരണ വാഹനങ്ങളുടെ പെരുന്തച്ചൻ എന്നറിയപ്പെടുന്ന കാവുങ്കര വിളക്കത്ത് മജീദ് വിടവാങ്ങി. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന മജീദ് ഇന്നലെയാണു മരണത്തിനു കീഴടങ്ങിയത്. മജീദിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒട്ടേറെ പേരാണ് വിളക്കത്ത് വീട്ടിലേക്ക് എത്തിയത്.
സ്ഥാനാർഥി ആരായാലും പ്രചാരണ വാഹനം വിളക്കത്ത് മജീദ് തയാറാക്കി കൊടുക്കണമെന്ന് രാഷ്ട്രീയ ഭേദമന്യേ നേതാക്കന്മാർക്കും സ്ഥാനാർഥികൾക്കും നിർബന്ധമായിരുന്നു.
മൂന്നു പതിറ്റാണ്ടായി സംസ്ഥാനത്തു നടന്ന ലോക്സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മജീദ് ഒരുക്കിയ വാഹനങ്ങളാണ് സ്ഥാനാർഥികളുമായി നാടു മുഴുവൻ കറങ്ങി വോട്ട് തേടിയത്.
സ്ഥാനാർഥിയുടെ മനസ്സറിഞ്ഞ് തിരഞ്ഞെടുപ്പു കാലത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കാഴ്ചക്കാർക്ക് കൗതുകം പകരുന്ന തിരഞ്ഞെടുപ്പു വാഹനങ്ങൾ മജീദ് ആണ് തയാറാക്കി നൽകിയിരുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണ കാലത്ത് വിളക്കത്ത് മജീദിന്റെ കരവിരുതിൽ 40 വാഹനങ്ങൾ ആണ് മൂവാറ്റുപുഴയിൽ നിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയത്.
കണ്ണഞ്ചിപ്പിക്കുന്ന ശബ്ദ പ്രകാശ വിന്യാസങ്ങളോടെ സ്ഥാനാർഥിക്ക് ഇരിക്കാനും നിൽക്കാനും അണികളെ അഭിസംബോധന ചെയ്യാനും കഴിയുന്ന അത്യാധുനിക സംവിധാനങ്ങളോടെ ആണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മജീദ് വാഹനങ്ങൾ ഒരുക്കിയിരുന്നത്.
പ്രചാരണ വാഹനം തന്നെ ഒരു സമ്മേളന വേദിയാക്കി മാറ്റാൻ കഴിയുന്ന സംവിധാനങ്ങൾ വരെ വാഹനത്തിൽ ഉണ്ടാകും. 4 ദിവസം കൊണ്ട് ഒരു വാഹനം ആവശ്യമായ സൗകര്യങ്ങളോടെ മജീദ് ഒരുക്കുമായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]