സ്വന്തം ലേഖകൻ
പാമ്പാടി: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്താണ്.തൊലിക്കട്ടിയുടെ കൂടുതല്‍ കൊണ്ടാണ് പുതുപ്പള്ളിയില്‍ പ്രചരണത്തിന് എത്തിയത്.തൊലിക്കട്ടി ഇല്ലെങ്കില്‍ മുഖ്യമന്ത്രി എത്തില്ല. ജനങ്ങള്‍ക്ക് അത്രത്തോളം അവമതിപ്പാണ് സര്‍ക്കാരിനോടുള്ളത്. സര്‍ക്കാര്‍ വിരുദ്ധ വികാരം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും.
മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ തന്നെ അങ്കം തുടങ്ങി. പുതുപ്പള്ളിയില്‍ ഉയര്‍ന്ന വ്യക്തി ആക്ഷേപങ്ങള്‍ ജനം വിലയിരുത്തും. വസ്തുത ജനങ്ങള്‍ക്ക് അറിയാം. പുതുപ്പള്ളിയിലേക്ക് ചരിത്രവിജയം ആയിരിക്കും. റെക്കോര്‍ഡ് ആയിരിക്കും ഭൂരിപക്ഷമെന്നും കെ സുധാകരൻ പറഞ്ഞു.പുതുപ്പള്ളിയില്‍ സഹതാപ തരംഗമല്ല അഭിമാനതരംഗമാണുള്ളതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മൻചാണ്ടിയോടുള്ള ആദരം വോട്ടായി മാറും.മത സമുദായിക വോട്ടുകളെല്ലാം യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് തികഞ്ഞ ആത്മ വിശ്വാസത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു.ചാണ്ടി ഉമ്മന്‍ അനുകൂല വിധി ഉണ്ടാകും. സിപിഎം ജില്ലാ നേതാക്കളെ വെച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടി.
അച്ചു ഉമ്മനെതിരെ സൈബര്‍ ആക്രമണം ഉണ്ടായി.നേതാക്കളുടെ അറിവോടെയാണിത്. ഈ സര്‍ക്കാരിന്റെ മാസപ്പടി അടക്കം ഉള്ള അഴിമതികള്‍ ചര്‍ച്ച ആകും.കാര്‍ഷിക മേഖലയോടുള്ള അവഗണന പ്രതിഫലിക്കും.മുഖ്യമന്ത്രി പ്രതിപക്ഷം ഉയര്‍ത്തിയ 7 സുപ്രധാന ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
The post ‘മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്ത്,തൊലിക്കട്ടിയുടെ കൂടുതല്‍ കൊണ്ടാണ് പുതുപ്പള്ളിയില്‍ പ്രചരണത്തിന് എത്തിയത്’; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]