
കൂൺവിത്തും ബെഡ്ഡും
ഏലപ്പാറ ∙ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കൂൺ കൃഷിയിൽ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന കർഷകർക്കായി 30ന് പരിശീലന ക്ലാസ് നടത്തും. 11ന് കൃഷിഭവനിൽ ആരംഭിക്കുന്ന ക്ലാസിൽ സൗജന്യ കൂൺവിത്തും ബെഡ്ഡും നൽകും.
9061060763.
അപേക്ഷ ക്ഷണിച്ചു
ചെറുതോണി ∙ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഉടനെ ആരംഭിക്കുന്ന സൗജന്യ ഫൊട്ടോഗ്രഫി ആൻഡ് വിഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ള താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.
വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ എൻസിവിഇടി അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ നാളെ രാവിലെ 11 ന് തൊടുപുഴ പെൻഷൻ ഭവൻ ഹാളിൽ എത്തിച്ചേരണം.
8075228358, 9446805698 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]