
മാവേലിക്കര ∙ ബിഷപ് മൂർ കോളജിൽ ഓണത്തിന്റെ ആരവങ്ങൾ തുടങ്ങി. അത്ത ദിനത്തിൽ തന്നെ ഓർമകളുടെ തുയിലുണർത്തി ഊഞ്ഞാലുകളും മരക്കൊമ്പുകളിൽ ഇടം പിടിച്ചു.
പുത്തൻ തലമുറ ആവേശപൂർവം അതിലിരുന്ന് ആടാനുമെത്തി. പ്രകൃതി തന്നെ പൂക്കളം വിരിച്ചു.
മെഗാ തിരുവാതിര ഉൾപ്പെടെ വിപുലമായ ഓണാഘോഷ പരിപാടികൾക്കു ബിഷപ് മൂർ കോളജ് ഒരുങ്ങിക്കഴിഞ്ഞു. ഓഗസ്റ്റ് 29 രാവിലെ 10ന് എം.എസ്.അരുൺ കുമാർ എംഎൽഎ ഓണാഘോഷങ്ങൾക്കു തുടക്കം കുറിക്കും.
അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും അണിനിരക്കുന്ന മെഗാ തിരുവാതിര, റാംപ് വോക്, ഫ്ലാഷ് മോബ്, വടംവലി മത്സരങ്ങൾ, വിശാലമായ പൂക്കളം, ഓണസദ്യ എന്നിങ്ങനെ വിപുലമായ പരിപാടികളോടെയാണ് ഇത്തവണത്തെ ഓണാഘോഷം.
‘ബിഷപ് മൂർ’ ഒറ്റക്കെട്ടായി ഒരു പൂക്കളത്തിന് ചുറ്റും ഒത്തുകൂടണം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ മുഴുവൻ പേരുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തിലാണ് ആഘോഷ പരിപാടികളെന്ന് പ്രിൻസിപ്പൽ ഡോ. രഞ്ജിത് മാത്യു ഏബ്രഹാം, വൈസ് പ്രിൻസിപ്പൽ ആൻ ഏഞ്ചലിൽ ഏബ്രഹാം, ആഘോഷക്കമ്മിറ്റി ഭാരവാഹികളായ ഡോ.
യോഗേഷ് പ്രസാദ്, ഡോ. പ്രിൻസി പൗലോസ്, വിദ്യാർഥി പ്രതിനിധികളായ അശ്വിൻ, ഫാത്തിമ എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]