സ്വന്തം ലേഖിക
തൃശൂര്‍: പുലികളി സംഘത്തിന് ധനസഹായവുമായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി.
മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റില്‍ നിന്നുമാണ് ധനസഹായം നല്‍കിയത്. ഓരോ പുലികളി സംഘത്തിനും 50,000 രൂപ വീതം സുരേഷ് ഗോപി നേരിട്ടെത്തി കൈമാറുകയായിരുന്നു.
നേരത്തേ കേന്ദ്ര സര്‍ക്കാരും പുലികളി സംഘങ്ങള്‍ക്ക് ധനസഹായം അനുവദിച്ചിരുന്നു. സര്‍ക്കാര്‍ നല്കുന്ന ഒരുലക്ഷത്തിന് പുറമെയാണ് താൻ 50,000രൂപ നല്‍കുന്നതെന്ന് സുരേഷ് ഗോപി അറിയിച്ചു.
തൃശൂരിനെ സ്നേഹിക്കുന്ന ഒരാളെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്കുചേരലിനോട് ചേര്‍ന്ന് തന്റെ മകളുടെ പേരിലുള്ള തുക കൂടി നല്‍കണമെന്ന് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആദ്യ ഡ്രാഫ്റ്റ് കൊടുക്കാനായി എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു.
The post കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഒരു ലക്ഷത്തിന് പുറമേ ഓരോ പുലികളി സംഘത്തിനും 50,000 രൂപ വീതം ധനസഹായവുമായി സുരേഷ് ഗോപി; ധനസഹായം നല്‍കിയത് മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റില്‍ നിന്നും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]