
ഓണത്തിന് ഒരു പടികൂടി അടുത്ത് കേരളം ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തം ഘോഷയാത്ര. സംസ്ഥാനത്ത് ഔദ്യോഗികമായി അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷങ്ങൾക്ക് തുടക്കമാകും.
രാവിലെ 9 മണിക്ക് മന്ത്രി എംബി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി രാജീവ് അത്തപ്പതാക ഉയർത്തും.
നടന് ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും.
സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കും. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വർണശഭലമായ കാഴ്ചകൾക്കാകും നഗരം സാക്ഷിയാകുക.
ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾക്കായി 450 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട് രാഹുൽ മാങ്കൂട്ടത്തിൽ അടൂരിൽ, മാധ്യമങ്ങളെ കണ്ടേക്കും വിവാദങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷന് ശേഷം കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു.
രാഹുൽ അടൂരിൽ തുടരുന്നു. മാധ്യമങ്ങളെ കണ്ടേക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഹുലിനെതിരെ പ്രതിഷേധം തുടരുകയാണ്. അമീബിക്ക് മസ്തിഷ്ക ജ്വരം പ്രതിരോധത്തിനായി ജനകീയ ക്യാമ്പെയ്ന് ആഹ്വാനം ചെയ്ത് ആരോഗ്യവകുപ്പ് അമീബിക്ക് മസ്തിഷ്ക ജ്വരം പ്രതിരോധത്തിനായി ജനകീയ ക്യാമ്പെയ്ന് ആഹ്വാനം ചെയ്ത് ആരോഗ്യവകുപ്പ്.
ശനി, ഞായര്‍ ദിവസങ്ങളിലായി സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം. ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കണം.
വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം. ജപ്പാൻ ജ്വരത്തിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രത്യേക വാക്സീൻ യജ്ഞം നടത്താൻ ആരോഗ്യവകുപ്പ് ജപ്പാൻ ജ്വരത്തിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രത്യേക വാക്സീൻ യജ്ഞം നടത്താൻ ആരോഗ്യവകുപ്പ്.
ഒന്ന് മുതൽ 15 വരെ വയസ്സുള്ള കുട്ടികൾക്കായാണ് വാക്സീൻ യജ്ഞം. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക വാക്സിനേഷൻ ഡ്രൈവ്.
രണ്ട് ഡോസുകളിലായി വാക്സീൻ നൽകും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായിഅടുത്ത കാലത്ത് ജപ്പാൻ ജ്വര കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു.
കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം സംസ്ഥാനത്തിന് പ്രത്യേക നിർദ്ദേശം നൽകിയത്. സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ സംസ്ഥാന സർക്കാർ എഎവൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ.
രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വിജിലൻസ് കോടതി ഉത്തരവിനെതിരെ എഡിജിപി എം ആർ അജിത് കുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും അനധികൃത സ്വത്തുസമ്പാദനക്കേസിലെ വിജിലൻസ് കോടതി ഉത്തരവിനെതിരെ എഡിജിപി എം ആർ അജിത് കുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തനിക്ക് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് അസാധുവാക്കിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. വസ്തുതുകൾ വേണ്ടവിധം പരിഗണിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവെന്നാണ് പ്രധാന വാദം.
ജസ്റ്റീസ് എ ബദറുദ്ദീന്റെ ബെഞ്ചാകും ഹർജിയിൽ പ്രാഥമിക വാദം കേൾക്കുക. കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്.തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭിക്കും.
ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും പ്രത്യേകം വിലക്കുറവിൽ ലഭിക്കും. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]