മല്ലപ്പള്ളി ∙ വിവിധയിടങ്ങളിൽ വൈദ്യുതിക്കമ്പികളുടെ സമീപത്തു നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റുമ്പോഴും സബ്സ്റ്റേഷൻ പരിസരത്തു നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാതെ കെഎസ്ഇബി അധികൃതർ.സെക്ഷന്റെ പരിധിയിൽപെട്ട പ്രദേശങ്ങളിൽ വൈദ്യുതിക്കമ്പികളിലേക്കു ചാഞ്ഞുനിൽക്കുന്നതും കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞും വീഴാൻ സാധ്യതയുള്ളവ വെട്ടിമാറ്റുന്നത് ഒരുമാസത്തിലേറെയായി തുടരുകയാണ്.
ക്രെയിൻ ഉപയോഗിച്ചു വളരെ ഉയരത്തിൽതന്നെയാണു മുറിച്ചുനീക്കുന്നത്. ഫലവൃക്ഷങ്ങൾ ഉൾപ്പെടെയാണു മുറിച്ചുനീക്കുന്നത്.
വൈദ്യുതികമ്പികൾ വലിച്ചിട്ടുള്ള എതിർവശത്തെ മരങ്ങളും മുറിച്ചുമാറ്റുന്നുണ്ട്. അതേസമയം, വൈദ്യുതിക്കമ്പികളിലേക്കു വീഴാൻ പാകത്തിൽ അപകടകരമായാണു സബ്സ്റ്റേഷൻ പരിസരത്ത് തേക്കുകൾ. ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന കമ്പികളോടു ചേർന്നാണിത്.
5 തേക്കുമരങ്ങളും 2 തെങ്ങുമാണു കെഎസ്ഇബി ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തോടു ചേർന്നുനിൽക്കുന്നത്.ഇതിൽ ഒരെണ്ണത്തിന്റെ ശിഖരം മാത്രമാണു മുറിച്ചുമാറ്റിയിട്ടുള്ളത്. കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ മരങ്ങൾ മുറിച്ചുമാറ്റാതെ സ്വകാര്യ വസ്തു ഉടമകളുടെയും മറ്റുള്ളവരുടെയും പുരയിടങ്ങളിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിൽ നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

