
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: തീയതി നീട്ടി
കൽപറ്റ ∙ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിധവകൾ, വിവാഹ ബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട
സ്ത്രീകൾക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷാ തീയതി സെപ്റ്റംബർ ഒന്നു വരെ ദീർഘിപ്പിച്ചു. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന മതവിഭാഗക്കാർക്ക് അപേക്ഷിക്കാംശരിയായ വിധത്തിലുള്ള ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ലോറിങ്, ഫിനിഷിങ്, പ്ലമിങ്, സാനിറ്റേഷൻ, വൈദ്യുതീകരണം ചെയ്യാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം.
അറ്റകുറ്റ പ്രവൃത്തികൾക്ക് 50,000 രൂപയാണ് ലഭിക്കുക. വീടിന്റെ പരമാവധി വിസ്തീർണം 1200 ചതുരശ്ര അടി കവിയരുത്.
അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. അപേക്ഷാഫോം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
04936 202251.
കൂടിക്കാഴ്ച ഇന്ന്
മേപ്പാടി ∙ ഗവ.പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അധ്യാപക നിയമനത്തിനുള്ള മത്സര പരീക്ഷയും കൂടിക്കാഴ്ചയും ഇന്ന് രാവിലെ 10.30ന്. 04936 282095.
സ്പോട്ട് അഡ്മിഷൻ
കൽപറ്റ ∙ പുളിയാർമല ഗവ.
ഐടിഐയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 26, 27, 29 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. 9995914652.
പ്രവേശനം ആരംഭിച്ചു
മാനന്തവാടി ∙ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നെസ് ട്രെയ്നർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
9495999669.
സീറ്റുകൾ ഒഴിവ്
കൽപറ്റ ∙ എൻഎംഎസ്എം ഗവ.കോളജിൽ ബിരുദ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ബിഎ ഹിസ്റ്ററി, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിഎസ്സി കെമിസ്ട്രി, ബിഎ മാസ് കമ്യൂണിക്കേഷൻ, ബിഎ ഇക്കണോമിക്സ് വിഷയങ്ങളിലും എസ്ടി വിഭാഗക്കാർക്ക് ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിഎസ്സി കെമിസ്ട്രി, ബിഎ മാസ് കമ്യൂണിക്കേഷൻ, ബികോം വിഷയങ്ങളിലും ഒബിഎക്സ്, ഒബിഎച്ച് കാറ്റഗറികളിൽ ബിഎസ്സി കെമിസ്ട്രിയിലും ഒബിഎക്സ് കാറ്റഗറിയിൽ ബിഎ മാസ് കമ്യൂണിക്കേഷനിലുമാണ് സീറ്റുകൾ ഒഴിവുകളുള്ളത്.
കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനത്തിന് റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഇന്ന് ഓഫിസിൽ എത്തണം. 04936 204569.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]