
പത്തനംതിട്ട∙ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ രാജി സമ്മര്‍ദം ശക്തമായതോടെ പാർട്ടി എടുക്കുന്ന തീരുമാനത്തിന് ഒപ്പം എന്ന സൂചന നല്കി
. ‘വോട്ട് അധികാർ യാത്ര’യിൽ പങ്കെടുക്കുന്ന
യുടെ ചിത്രവുമായുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവച്ചു.
ട്രാൻസ്ജെൻഡർ അവന്തികയുടെ ആരോപണങ്ങൾ തള്ളിയ ശേഷം രാഹുൽ മാങ്കൂട്ടത്തില്‍ ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു.
ഇതിനു തൊട്ടുപിന്നാലെയായിരുന്നു ഫെയ്സ്ബുക്കില്‍ പോസ്റ്റ്. ‘സംഘടിതമായി ആക്രമിച്ചിട്ടും കുറ്റപ്പെടുത്തിയിട്ടും സ്തുതിപാഠകര്‍ വിമര്‍ശകരായിട്ടും പരിഭവങ്ങള്‍ ഇല്ലാതെ രാഹുല്‍ ഗാന്ധി പോരാടുന്നു’ എന്നാണ് രാഹുല്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
അദ്ദേഹത്തിന് പ്രസ്ഥാനമാണ് വലുതെന്നും പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണെന്നും പോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.
പോസ്റ്റ് ഇങ്ങനെ –
‘‘പരിഹസിച്ചു,
കുറ്റപ്പെടുത്തി,
സംഘടിതമായി അയാളെ ആക്രമിച്ചു,
വീഴ്ത്താൻ ശ്രമിച്ചു,
സ്തുതിപാടിയവർ വിമർശകരായി,
കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു
കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്…
പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…
രാഹുൽ ഗാന്ധി’’
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]