
കോഴിക്കോട് ∙ കുറ്റ്യാടി മരുതോങ്കര റോഡിൽ നിയന്ത്രണം വിട്ട കാർ കട
വരാന്തയിൽ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരുക്ക്. വയനാട് സ്വദേശി നൂറുദ്ദീനും കടയിലെ ജീവനക്കാരനായ യുവാവിനുമാണ് പരുക്കേറ്റത്.
തലയ്ക്കു പരുക്കേറ്റ നൂറുദ്ദീനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.
നിസ്സാര പരുക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.
അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. കടയ്ക്കു മുന്നിൽ നിർത്തിയിരുന്ന രണ്ടു ഇരുചക്ര വാഹനങ്ങളിലും കാർ ഇടിച്ചു.
നിർത്താതെ പോയ കാർ അൽപദൂരം കടന്ന ശേഷം ടയറിലെ തകരാറുണ്ടായതോടെ റോഡിൽ നിർത്തിയിട്ട് ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. ഇയാൾ പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]