
ചോറ്റാനിക്കര ∙ പതിറ്റാണ്ടോളം കാത്തിരുന്നിട്ടും എങ്ങുമെത്താതെ ചോറ്റാനിക്കര ക്ഷേത്രനഗരി പദ്ധതി. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ചോറ്റാനിക്കരയുടെ വികസനത്തിനായി ആസൂത്രണം ചെയ്തു നിർമാണോദ്ഘാടനം വരെ നടത്തിയ പദ്ധതിയാണ് 10 വർഷമായി ഫയലുകളിൽ ഒതുങ്ങുന്നത്.
2015ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണു ക്ഷേത്രനഗരി പദ്ധതി നടപ്പാക്കാൻ തീരുമാനമായത്. ക്ഷേത്ര ദർശനത്തിനെത്തുന്നവരുടെ തിരക്കു കണക്കിലെടുത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റിങ്റോഡ് നിർമാണം, പാർക്കിങ് വിപുലീകരണം, ക്ഷേത്രത്തിനു മുന്നിലെ റോഡിൽ നടപ്പന്തൽ ഒരുക്കൽ എന്നിവയാണു നടപ്പാക്കാൻ ആലോചിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം.
പഞ്ചായത്ത് സ്വകാര്യ ഏജൻസിയെക്കൊണ്ട് പദ്ധതിരേഖയും എസ്റ്റിമേറ്റും തയാറാക്കി സമർപ്പിച്ചതിനെ തുടർന്ന് ആദ്യ ഘട്ടത്തിന് 5 കോടി രൂപ അനുവദിക്കാൻ 2015 ഓഗസ്റ്റിൽ തീരുമാനവുമായി. ഇതോടെ അന്നത്തെ യുഡിഎഫ് സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായ നിർമാണോദ്ഘാടനവും നടത്തി.
എന്നാൽ പിന്നീട് നടപടികൾ ഇഴഞ്ഞു. കാത്തിരിപ്പിനൊടുവിൽ 2 വർഷത്തിനു ശേഷം 2017 ഒക്ടോബറോടെ 3 കോടിയുടെ ഭരണാനുമതി ലഭിച്ചതോടെ പദ്ധതിക്കു വീണ്ടും ജീവൻ വച്ചു.
ഇടഞ്ഞ് പിഡബ്ല്യുഡി
പദ്ധതിക്കായി അനുവദിച്ച തുകകൊണ്ടു നടപ്പന്തൽ നിർമാണവും റോഡുകളുടെ നവീകരണവും പൂർത്തിയാക്കാനായിരുന്നു തീരുമാനം.
റോഡിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റി ലൈനുകൾ ഭൂമിക്കടിയിലൂടെ ആക്കാനും നടപ്പന്തലിൽ സോളർ പാനൽ സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ പൊതുമരാമത്ത് റോഡിൽ നടപ്പന്തൽ നിർമിക്കുന്നതിനെ പിഡബ്ല്യുഡി എതിർത്തതോടെ പ്രശ്നങ്ങൾ തുടങ്ങി.
നടപ്പന്തൽ നിർമാണം ഒഴിവാക്കി പുതിയ പദ്ധതി സമർപ്പിച്ചാലേ അനുമതി നൽകാനാകൂ എന്നായിരുന്നു അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിലപാട്.
ഇതോടെ അന്നത്തെ പഞ്ചായത്ത് ഭരണസമിതി റിട്ട. അസി.എൻജിനീയറെ പുതിയ പദ്ധതിരേഖ തയാറാക്കാനായി നിയോഗിച്ചു.
എന്നാൽ ഇതു സമർപ്പിച്ചപ്പോഴേക്കും പദ്ധതിക്കായി നീക്കിവച്ച തുക സർക്കാർ വകമാറ്റിയെന്നാണ് ആക്ഷേപം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]